പരിസ്ഥിതി, വനം മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം 2022
പരിസ്ഥിതി, വനം മന്ത്രാലയം
Posted On:
23 DEC 2022 4:11PM by PIB Thiruvananthpuram
പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതരീതി -മിഷന്‍ ലൈഫിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തുടക്കം കുറിച്ചു
ചരിത്രമായ ഭൂഖണ്ഡാന്തര വന്യജിവി വിനിമയത്തിലൂടെ നമീബയില്‍ നിന്നും എട്ടു ചീറ്റപ്പുലികളെ വിജയകരമായ ഇന്ത്യയിലെത്തിച്ചു
കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതിയായ ലൈഫിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സമാരംഭം കുറിച്ചത് 2022 വര്‍ഷത്തില്‍ കാണാനായി. ഭൂഗോളത്തിലാകെ സുസ്ഥിര ജീവിതചര്യ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. സി.ഒ.പി 27ലെ നടത്തിപ്പ് പദ്ധതി പ്രകാരം കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനായി സുസ്ഥിര ജീവിതചര്യയും സുസ്ഥിര രീതിയിലുള്ള ഉപഭോഗവും എന്നതാണ് ലക്ഷ്യം.
2021ലെ സി.ഒ.പി 26ല്‍ ഇന്ത്യയുടെ ദേശീയ പ്രസ്താവനനടത്തുന്നവേളയിലാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ലൈഫ് എന്ന ആശയം മുന്നോട്ടുവച്ചത്. അതിന്റെ തുടര്‍ച്ചയായി 2022 ഒക്‌ടോബര്‍ 20ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ സാന്നിദ്ധ്യത്തില്‍ എക്താനഗറില്‍ പ്രധാനമന്ത്രി ലൈഫിന് തുടക്കം കുറിച്ചു. 18നും 23നും വയസനിടയില്‍ പ്രായമുള്ളവരെ സുസ്ഥിര ജിവിതചര്യയുടെ ദീപശിഖാവാഹകരാകാനും ആഹ്വാനം ചെയ്തു.
- അവധാനതയില്ലാതെയും അനാവശ്യമായും പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുന്നതിന് പകരം ജനപക്ഷവും പദ്ധതിയനുകൂലവുമായ വിനിയോഗത്തിലേക്ക് മാറാനായി ലൈഫിന്റെ ഭാഗമാകാന്‍ എല്ലാ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചു.
-സി.ഒ.പി 27ല്‍ ഇന്ത്യ പരിസ്ഥിതിയുടെ ജീവനം എന്ന ആശയത്തില്‍ പവലിയന്‍ രൂപപ്പെടുത്തിയിരുന്നു. ലൈഫിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികളും സംഘടിപ്പിച്ചു. 2022 നവംബര്‍ 14 ലൈഫ് പരിപാടികള്‍ക്കായി സമര്‍പ്പിച്ചു.
-അതേ ദിവസം തന്നെ ഇന്ത്യയുടെ ഏറ്റവും കുറവ് കാബണ്‍ വികസിത ദീര്‍ഘകാല പദ്ധതിക്കും സമാരംഭം കുറിച്ചു. ഇക്കാര്യത്തില്‍ ലോകത്തെ 60ല്‍ താഴെ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.
-വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പ്രകൃതി ചരിരതത്തിന്റെ ദേശീയ മ്യൂസിയവും തുറന്നു.
-ലൈഫിന്റെ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ അളവില്ലാത്ത ഊര്‍ജ്ജ മുന്‍കൈകളെ ബന്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.
-ലൈഫിനെക്കുറിച്ച് നടന്ന സംയുക്ത പരിപാടികളുടെ പ്രധാനപ്പെട്ട ഫലം കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ദീര്‍ഘകാല സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞ കാര്‍ബണ്‍ ലക്ഷ്യവുമായി സംയോജിപ്പിക്കണമെന്നതാണ്.
-മാലിന്യത്തില്‍ നിന്ന് സമ്പാദ്യം-ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കല്‍.
-സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയാണ് ചാക്രിക സമ്പദ്‌വ്യവസ്ഥയെന്ന ആശയം മുന്നോട്ടുവച്ചത്.
- വിവിധി വിഭാഗം മാലിന്യങ്ങളില്‍ നിന്ന് ചാക്രിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയാറാക്കാനായി നിതി ആയോഗ് 11 സമിതികള്‍ രൂപീകരിച്ചു.
- പത്തു മാലിന്യവിഭാഗത്തിലുള്ളവയുടെ ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള കര്‍മ്മ പദ്ധതി നടപ്പാക്കല്‍ ഘട്ടത്തിലാണ്.
-നാലു വിഭാഗങ്ങളില്‍ വിപണി അധിഷ്ഠിത വിപുലീകരണ ഉല്‍പ്പാദന ഉത്തരവാദിത്ത തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ജള്‍ വിജ്ഞാപനം ചെയ്തുകഴിഞ്ഞു.
-മാലിന്യത്തില്‍ നിന്നും സമ്പത്ത്/ചാക്രിക സമ്പദ്‌വ്യവസ്ഥ ദൗത്യം പുതിയ വ്യാപാര മാതൃകകളും തൊഴില്‍ സാദ്ധ്യതകളും സൃഷ്ടിക്കും.
-നഗരങ്ങളിലും മറ്റും വായു മലിനീകരണം കുറയ്ക്കുന്നതിനായി ദേശീയ ശുദ്ധവായു പരിപാടി നടപ്പാക്കിവരുന്നുണ്ട്.
-ഇതിന്റെ കീഴില്‍ ഇതുവരെ 131 നഗരങ്ങള്‍ക്ക് 7100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
-കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെതും ഉള്‍പ്പെടെയുള്ളവയ്ക്കായി ഒരുദേശീയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ എന്നിവയുടെ പദ്ധതികളുടെ സംയോജനവും ഇതില്‍ ഉള്‍പ്പെടുന്നു.
-സംസ്ഥാനതല കര്‍മ്മ പദ്ധതികളുടെ പ്രക്രിയകള്‍ നടന്നുവരികയാണ്. 10 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഇതിനകം കര്‍മ്മപദ്ധതി നല്‍കികഴിഞ്ഞു.
-സംസ്ഥാനങ്ങളിലെ പങ്കാളികള്‍ക്ക് ഇതിനെക്കുറിച്ച് അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിനും കാര്യശേഷി നിര്‍മ്മാണത്തിനുമായി മന്ത്രാലയം പ്രാദേശിക ശില്‍പ്പശാലകള്‍ നടത്തി.
- പദ്ധതിയുടെ നടപ്പാക്കല്‍ നിരീക്ഷിക്കുന്നതിനായി പ്രാണ എന്ന ഒരു പോര്‍ട്ടലും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
-നഗരങ്ങള്‍ക്കുള്ള സ്വച്ച് വായു സുര്‍വേക്ഷണ്‍ റാങ്കിംഗിന്റെ മാര്‍ഗ്ഗനിദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ഡിസംബര്‍ 3ന് ഭുവനേശ്വറില്‍ നടന്ന വായു കോണ്‍ഫറന്‍സില്‍ ഒന്‍പത് നഗരങ്ങള്‍ക്ക് മൂന്ന് വിഭാഗങ്ങളിലായി 5 കോടി രൂപയുടെ സമ്മാനതുകവിതരണം ചെയ്യുകയും ചെയ്തു.
-2070 ഓടെ ഇന്ത്യയെ നെറ്റ്‌സീറോയില്‍ എത്തിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളുടെ മന്ത്രിസഭ അംഗീകരിച്ച ദേശീയ നിശ്ചദാര്‍ഡ്യ സംഭാവന ഡല്‍ഹി ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും കോടതി അത്തരം പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
-കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഐക്യരാഷ്ട്ര സഭ കണ്‍വെന്‍ഷന്റെ പാരിസ് കരാറിന്റെ അടിസ്ഥാനത്തിലുള്ള കാര്‍ണബണ്‍ വികസനംകുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ദീര്‍ഘകാല തന്ത്രത്തിന് യു.എന്‍.എഫ്.സി.സി.യുടെ 27-ാമത് പാര്‍ട്ടികളുടെ യോഗത്തില്‍ മന്ത്രി ശ്രീ ഭുപേന്ദര്‍ യാദവ് സമാരംഭം കുറിച്ചു.
-2022ലെ മറ്റൊരു പ്രധാനപ്പെട്ട നാഴികകല്ല് ഇന്ത്യയില്‍ വീണ്ടും ചീറ്റപ്പുലികള്‍ എത്തിയെന്നതാണ്. ഈ സ്പീഷിന്റെ സംരക്ഷണപരിശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ചീറ്റപ്പുലികളെ തുറന്നുവിട്ടുകൊണ്ട് അവയെ ഇന്ത്യയില്‍ പുനരവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
- ഇന്ത്യന്‍ വനങ്ങളില്‍ അവസാനമായി ചീറ്റപ്പുലികളെ കണ്ടത് 1947ല്‍ ആയിരുന്നു.
- വലിയതോതിലുള്ള വേട്ടയാടലും മൃഗങ്ങളെ പിടിക്കലുമായിരുന്നു ഇന്ത്യയില്‍ ഇവയുടെ വംശനാശത്തിനുള്ള കാരണങ്ങള്‍.
-1952ലാണ് ചീറ്റപ്പുലികളെ ഇന്ത്യയില്‍ വംശനാശം വന്നവയായി പ്രഖ്യാപിച്ചത്.
- കേന്ദ്ര ഗവണ്‍മെന്റ് ജി.2ജിക്ക് തുടക്കം കുറിയ്ക്കുകയും ചീറ്റപ്പുലികളുടെ പരിരക്ഷയ്ക്കായി 2022 ജൂലൈയില്‍ റിപ്പബ്‌ളിക്ക് ഓഫ് നമീബിയയുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു.
-ഇതിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി നടന്ന വന്യമൃഗങ്ങളുടെ ഭൂഖണ്ഡാന്തര വിനിമയത്തിലൂടെ എട്ടു ചീറ്റപ്പുലികളെ എത്തിക്കുകയും സെപ്റ്റംബര്‍ 17ന് അവയെ തുറന്നുവിടുകയും ചെയ്തു.
-ആ എട്ടു ചീറ്റപ്പുലികളും നല്ല നിലയില്‍ തന്നെ മുന്നോട്ടുപോകുന്നുമുണ്ട്.
- തുറന്ന വനങ്ങളും സാവന്ന പുല്‍മേടുകളും ള്‍ സംരക്ഷിക്കുകയും അത് പരിസ്ഥിതി സേവനങ്ങള്‍ക്കും ജൈവവൈവിദ്ധ്യത്തിനും ഗുണകരമാക്കുകയും ചെയ്യുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇത് പരിസ്ഥിതി വികസനവും ഇക്കോ ടൂറിസവും ശക്തിപ്പെടുത്തുകയും അത് പ്രാദേശിക സമൂഹത്തിന്റെ ഉപജീവനസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
-ചീറ്റപ്പുലി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇതിനകം തന്നെ ദക്ഷിണാഫ്രിക്കന്‍ അധികാരികളുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. രണ്ടാംഘട്ടമായി 12 ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് 2023 ജനുവരിയില്‍ എത്തിച്ചേക്കും.
-റാംസര്‍ കണ്‍വെന്‍ഷന്റെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഇന്ത്യ പത്തു തണ്ണീര്‍ത്തടങ്ങളെക്കൂടി അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ (റാംസര്‍ സൈറ്റുകള്‍) പട്ടികയില്‍ ഉഹപ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ റാംസര്‍ സൈറ്റുകളുടെ എണ്ണം 75 ആയി. ഇത് ഏഷ്യയിലെ ഏറ്റവും വലുതാണ്. 1982ലാണ് ഇന്ത്യാ റാംസര്‍ കണ്‍വെന്‍ഷന് അംഗീകാരം നല്‍കിയത്.
-ആഗോള ജൈവവൈവിദ്ധ്യവും സുസ്ഥിര മനുഷ്യ ജീവിതവും പാരിസ്ഥിതിക ഘടകങ്ങള്‍, പ്രക്രിയകള്‍, സേവനങ്ങള്‍ എന്നിവയിലൂടെ സംരക്ഷിക്കുന്നതിന് പ്രധാനമാണ്‌റാംസര്‍ സൈറ്റുകള്‍ എന്ന അന്താരാഷ്ട്ര തണ്ണീര്‍ത്തട ശൃംഖല.
-ഇന്ത്യയിലെ റാംസര്‍ സൈറ്റുകള്‍ വലിയതോതില്‍ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്.
-അടുത്തിടെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 42 ഇന്ത്യന്‍ റാംസര്‍ സൈറ്റുകളില്‍ നടത്തിയ സങ്കലനത്തിലൂടെ 6200 സ്പീഷീസുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
-ഏകോപയോ പ്ലാസ്റ്റിക്കുകളള്‍ ജൂലൈ ഒന്നുമുതല്‍ നിരോധിക്കുകയും പ്ലാസ്റ്റിക്ക് മാലിന്യ പരിപാലനത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്തു.
-രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കുന്നതിന് രണ്ടു തന്ത്രങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടത്.
-കുറഞ്ഞ ഉപയോഗവും കൂടുതല്‍ മാലിന്യസാദ്ധ്യതയുമുള്ള ഏകോപയോഗ പ്ലാസ്റ്റിക്ക് നിരോധിക്കുക. അതോടൊപ്പം പ്ലാസ്റ്റിക്ക് പാക്കേജുകളില്‍ ഉല്‍പ്പാദക ഉത്തരവാദിത്വം വിപുലീകരിക്കുക.
- ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഏകോപയോഗ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ജൂലൈ മുതല്‍ നിരോധനം നടപ്പാക്കി.
-ഇത് പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കുന്നതിനോടൊപ്പം ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ തൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിപ്പിക്കും.
- ഏകോപയോഗ പ്ലാസ്റ്റിക്കിന് ബദല്‍ കണ്ടെത്തുന്നതിനായി '' ഇന്ത്യാ പ്ലാസ്റ്റിക്ക് ചാലഞ്ച് -ഹാക്കത്തോണ്‍-2021''ഉം സംഘടിപ്പിച്ചിരുന്നു.
-ഏകോപയോഗ പ്ലാസ്റ്റിക്കിന് ബദലിന് വേണ്ടിയുള്ള ദേശീയ പ്രദര്‍ശനവും സ്റ്റാര്‍ട്ട് അപ്പ് കോണ്‍ഫറന്‍സും സെപ്റ്റംബര്‍ 26,27 തീയതികളില്‍ ചൈന്നൈയില്‍ സംഘടിപ്പിച്ചു.
-ജനങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിരതയുടെയും ബോധവല്‍ക്കരണത്തിനായി ഒരു ഭാഗ്യവസ്തുവായി ഭൂമിയുടെ സന്ദേശം-പ്രകൃതിക്ക് തുടക്കം കുറിച്ചു.
-വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള ടി.എക്‌സ്2 ടൈഗര്‍ കണ്‍സര്‍വേഷന്‍ എക്‌സലന്‍സ് പുരസ്‌ക്കാരം ഇന്ത്യയുടെ കടുവാസങ്കേതങ്ങള്‍ക്ക് ലഭിച്ചു.
-2010 മുതല്‍ കടുവകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവുണ്ടാക്കുന്ന കടുവാസങ്കേതകങ്ങള്‍ക്കാണ് ഈ പരുസ്‌ക്കാഖരം നല്‍കുന്നത്.
- രാജ്യത്തെ 13 കടുവാസങ്കേതങ്ങളും ചേര്‍ന്നാണ് 2022ല്‍ കടുവകളുടെ എണ്ണം 2010ല്‍ നിന്ന് 2022ല്‍ ഇരട്ടിയാക്കിയത്. 2020ല്‍ ഉത്തര്‍പ്രദേശിലെ പിലിഭട്ട് കടുവാ സങ്കേതത്തിനും ആസമിലെ മനാസ് കടുവാസങ്കേതത്തിനുമാണ് ഈ അവാര്‍ഡ് ലഭിച്ചത്.
-2021ല്‍ ഈ പുരസ്‌ക്കാരത്തിന് തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാ സങ്കേതമാണ് അര്‍ഹരായത്. 2013ല്‍ കടുവാ സങ്കേതമായ പ്രഖ്യാപിച്ച ഇവിടെ 2011ല്‍ 25 കടുവകളാണുണ്ടായിരുന്നത്. സംരക്ഷണം വര്‍ദ്ധിപ്പിക്കുകയും ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും ശാസ്ത്രീയമായ നിരീക്ഷണം നടപ്പാക്കുകയും ചെയ്തതോടെ അത് 80 ആയി വര്‍ദ്ധിച്ചു.
--ND--
(Release ID: 1887041)
Visitor Counter : 227