പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘വീർ ബൽ ദിവസ്’ ആഘോഷിക്കുന്ന ഡിസംബർ 26-ന് മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ചരിത്രപരമായ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും


മുന്നൂറോളം ബാൽ കീർത്തനങ്ങൾ അവതരിപ്പിക്കുന്ന ‘ശബദ് കീർത്തന’ത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി


മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും



प्रविष्टि तिथि: 24 DEC 2022 7:21PM by PIB Thiruvananthpuram

ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ  2022 ഡിസംബർ 26-ന് ഉച്ചയ്ക്ക് 12:30-ന്  നടക്കുന്ന ‘വീർ ബൽ ദിവസ്’ എന്ന ചരിത്രപരമായ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയിൽ മുന്നൂറോളം ബാൽ കീർത്തനങ്ങൾ അവതരിപ്പിക്കുന്ന ‘ശബദ് കീർത്തന’ത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ സുപ്രധാന അവസരത്തിൽ ഡൽഹിയിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

സാഹിബ്‌സാദുകളുടെ മാതൃകാപരമായ ധീരതയുടെ കഥയെക്കുറിച്ച് പൗരന്മാരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അറിയിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി ഗവണ്മെന്റ്  രാജ്യത്തുടനീളം സംവേദനാത്മകവും പങ്കാളിത്തപരവുമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ ഉദ്യമത്തിൽ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും ഉപന്യാസ രചന, ക്വിസ് മത്സരങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. റെയിൽവേ സ്റ്റേഷനുകൾ, പെട്രോൾ പമ്പുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ഡിജിറ്റൽ എക്സിബിഷനുകൾ ഒരുക്കും. രാജ്യത്തുടനീളം, സാഹിബ്സാദുകളുടെ ജീവിതകഥയും ത്യാഗവും വിവരിക്കുന്ന വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടികളും  സംഘടിപ്പിക്കും.

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബ് ദിനത്തിൽ, 2022 ജനുവരി 9 ന്, ശ്രീ ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളായ സാഹിബ്‌സാദാസ് ബാബ സൊരാവർ  സിംഗ് ജിയുടെയും  ബാബ ഫത്തേ സിംഗ് ജിയുടെയും  രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഡിസംബർ 26 'വീർ ബൽ ദിവസ്' ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

--ND--


(रिलीज़ आईडी: 1886394) आगंतुक पटल : 279
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Telugu , Marathi , English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil