ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് കർഷക ദിനത്തിൽ ആശംസകൾ നേർന്നു

Posted On: 23 DEC 2022 3:19PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഡിസംബർ 23, 2022

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് കർഷക ദിനത്തിൽ ആശംസകൾ നേർന്നു.

 

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജി തന്റെ ജീവിതത്തിലുടനീളം കർഷകരുടെ താൽപ്പര്യങ്ങൾക്കായി പോരാടിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. "സമ്പന്ന കർഷകരും ശക്തമായ കാർഷിക സമ്പ്രദായവുമാണ് ശോഭന ഇന്ത്യയുടെ അടിത്തറയെന്ന് അദ്ദേഹം വിശ്വസിച്ചു. ചൗധരി സാഹിബിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്, ഞാൻ അദ്ദേഹത്തെ വണങ്ങുകയും കർഷക ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്യുന്നു".
 
 

***********



(Release ID: 1886066) Visitor Counter : 111