നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

413 പ്രത്യേക പോക്സോ കോടതികൾ ഉൾപ്പെടെ 733 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു

Posted On: 22 DEC 2022 1:25PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഡിസംബർ 22, 2022

ഫാസ്റ്റ് ട്രാക്ക് കോടതികൾ (എഫ്ടിസി) സ്ഥാപിക്കുന്നതും അതിന്റെ പ്രവർത്തനവും അത്തരം കോടതികൾ സ്ഥാപിക്കുന്ന സംസ്ഥാന സർക്കാരുകളുടെ പരിധിയിലാണ് വരുന്നതെന്ന് നിയമ-നീതി മന്ത്രി ശ്രീ കിരൺ റിജിജു ഇന്ന് രാജ്യ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം അറിയിച്ചു. ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ച്, അവരുടെ ആവശ്യങ്ങളും വിഭവങ്ങളും അനുസരിച്ചാണ് ഇത്തരം കോടതികൾ സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്നത്.  

ഹൈക്കോടതികൾ നൽകിയ വിവരമനുസരിച്ച്, 2017 ന് ശേഷം 242 എഫ്‌ടിസി-കൾ കൂടി സ്ഥാപിച്ചു (31.12.2017 വരെ 596 എഫ്‌ടിസികൾ നിലവിലുണ്ടായിരുന്നു. അത് 31.10.2022 ആയപ്പോൾ 838 എഫ്‌ടിസികളായി വർദ്ധിച്ചു).

ബലാത്സംഗം, പോക്‌സോ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനും തീർപ്പാക്കുന്നതിനുമായി 31 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലും 389 പ്രത്യേക പോക്‌സോ കോടതികൾ ഉൾപ്പെടെ 1023 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ (എഫ്‌ടിഎസ്‌സി) സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാർ 2019 ഒക്‌ടോബറിൽ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി ആരംഭിച്ചു. ക്രിമിനൽ നിയമ (ഭേദഗതി) ആക്ട് 2018 ന്റെയും 25.7.2019 തീയതിയിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്.

 

തുടക്കത്തിൽ, 1 വർഷത്തേക്കുള്ള പദ്ധതി ഇപ്പോൾ 31.03.2023 വരെ നീട്ടിയിട്ടുണ്ട്. ഹൈക്കോടതികളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, 413 പ്രത്യേക പോക്‌സോ കോടതികൾ ഉൾപ്പെടെ 733 എഫ്‌ടി‌എസ്‌സി-കൾ 28 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് പദ്ധതിയുടെ തുടക്കം മുതൽ മൊത്തം 1,24,000 കേസുകളിൽ കൂടുതൽ തീർപ്പാക്കിയിട്ടുണ്ട്. 31.10.2022 വരെ 1,93,814 കേസുകൾ തീർപ്പാക്കാൻ ബാക്കിയുണ്ട്.
 
**********

(Release ID: 1885703) Visitor Counter : 125