ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം, അമൃത് 2.0 പദ്ധതിക്ക് കീഴിൽ 'പേ ജൽ സർവേക്ഷന്റെ' അടിസ്ഥാനതല സർവേ ആരംഭിച്ചു

Posted On: 21 DEC 2022 11:47AM by PIB Thiruvananthpuram

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം (MoHUA), പേ ജൽ സർവേക്ഷന്റെ അടിസ്ഥാനതല സർവേ 2022 ഡിസംബർ 15 ന് ആരംഭിച്ചു.

അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) 2.0 ന് കീഴിലുള്ള പേ ജൽ സർവേക്ഷൻ 2022 സെപ്റ്റംബർ 09 ന് ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ആണ് ഉദ്ഘാടനം ചെയ്തത്.

സർവേ ഒരു നിരീക്ഷണ ഉപകരണമായി പ്രവർത്തിക്കുകയും നഗരങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തുകയും ചെയ്യും. സർവേ നടത്താൻ മന്ത്രാലയം മൂന്നാം കക്ഷിയായ IPSOS എന്ന ഏജൻസിയെ   നിയോഗിച്ചിട്ടുണ്ട്.  

ഇനിപ്പറയുന്ന പ്രവർത്തനങ്ങളാണ് സർവേയുടെ ഭാഗമായി നടക്കുക:

 i.   സേവന നിലകളുടെ സ്വയം വിലയിരുത്തൽ: നഗര തദ്ദേശസ്ഥാപനങ്ങൾ ഓൺ-ലൈൻ പോർട്ടലിൽ (https://peyjal-india.org/) നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് സ്വയം വിലയിരുത്തൽ നടത്തും.

 ii.  നേരിട്ടുള്ള നിരീക്ഷണം: മൂല്യ നിർണയം നടത്തുന്നവർ നഗര തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് സന്ദർശിച്ച് അടിസ്ഥാനതല സർവ്വേ നടത്തും. നഗര തദ്ദേശസ്ഥാപനങ്ങളുടെ അവകാശവാദങ്ങൾ വിലയിരുത്തുന്നതിനും സാധൂകരിക്കുന്നതിനും ഇത് സഹായിക്കും.

 iii.  പൗരന്മാരുടെ അഭിപ്രായം: നഗര തദ്ദേശസ്ഥാപനങ്ങളുടെ സേവന വിതരണം ഫലപ്രദമാണോ എന്ന്  മനസ്സിലാക്കുന്നതിന് മൂല്യനിർണയം നടത്തുന്നവർ, നഗരങ്ങളുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പൗരന്മാരുടെയും അഭിപ്രായ സർവേ നടത്തും.

500 (ലയനത്തിനു ശേഷം 485) അമൃത് നഗരങ്ങളിലെ ഗാർഹിക ടാപ്പ്, അഴുക്കുചാല്‍ സൗകര്യം, പൗരന്മാർക്ക് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം-അളവ്, പരാതി പരിഹരിക്കൽ, ജലാശയങ്ങളുടെ ആരോഗ്യം എന്നിവ സർവ്വേയിൽ രേഖപ്പെടുത്തും. ജല വിതരണം, മലിനജല നിർമാർജനം എന്നീ സേവനങ്ങൾക്കുള്ള ചെലവുകളും, വരുമാനവും തമ്മിലുള്ള താരതമ്യം നടത്തി തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ സർവ്വേ നൽകും.

 

നഗരങ്ങൾക്ക് സ്കോറുകൾ നൽകുകയും ഓരോ നഗരത്തിന്റെയും ജല ആരോഗ്യം പ്രതിഫലിപ്പിക്കുന്ന നഗര-ജല റിപ്പോർട്ട് കാർഡുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും.

 ***



(Release ID: 1885418) Visitor Counter : 96