റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ഭാരത്  (BH)  സീരിസ്  രജിസ്ട്രേഷൻ ലളിതമാക്കുന്നതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 16 DEC 2022 9:50AM by PIB Thiruvananthpuramന്യൂ ഡൽഹി: ഡിസംബർ 16, 2022

രാജ്യത്ത് നടപ്പാക്കിയ വാഹന രജിസ്ട്രേഷന്‍ സംവിധാനമായ ഭാരത് (BH)  സീരിസ്   രജിസ്ട്രേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള  G.S.R 879(E) വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം  (MoRTH) 2022 ഡിസംബർ 14-ന് പുറത്തിറക്കി. G.S.R 594(E) പ്രകാരം 2021 ഓഗസ്റ്റ് 26-നാണ് BH രജിസ്ട്രേഷൻ അവതരിപ്പിച്ചത്. ഈ ചട്ടങ്ങൾ നടപ്പിലാക്കിയതിനു ശേഷവും  BH സീരീസ് രജിസ്ട്രേഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി തുടർച്ചയായി നിർദ്ദേശങ്ങൾ ലഭിച്ചു.

 BH രജിസ്ട്രേഷൻ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി,കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം  ഇനിപ്പറയുന്ന മാറ്റങ്ങളോടെ പുതിയ ഭേദഗതികൾ നിർദ്ദേശിച്ചു:

1. BH രജിസ്ട്രേഷൻ വാഹനങ്ങളുടെ ഉടമസ്ഥാവകാശം  BH രജിസ്ട്രേഷന് അർഹതയുള്ളവരോ അല്ലാത്തവരോ ആയ മറ്റ് വ്യക്തികൾക്ക് കൈമാറാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

2. BH രജിസ്ട്രേഷന് അർഹതയുള്ള വ്യക്തികൾക്ക്  ആവശ്യമായ നികുതി അടച്ച്  സാധാരണ  രജിസ്ട്രേഷൻ വാഹനങ്ങളും BH രജിസ്ട്രേഷനിലേക്ക് മാറ്റാവുന്നതാണ്.

3. ഏതൊരു പൗരനും, സ്വന്തം താമസസ്ഥലത്തോ ജോലിസ്ഥലത്തോ BH രജിസ്ട്രേഷൻ  അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി ചട്ടം 48-ൽ ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്.

4. ദുരുപയോഗം തടയുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാർ സമർപ്പിക്കേണ്ട വർക്കിംഗ് സർട്ടിഫിക്കറ്റ് വ്യവസ്ഥ കർശനമാക്കി.

5. ഔദ്യോഗിക തിരിച്ചറിയൽ കാർഡിന് പുറമേ ,സേവന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഗവൺമെന്റ് ജീവനക്കാർക്ക് BH രജിസ്ട്രേഷൻ ലഭിക്കും.


ഗസറ്റ് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
SKY
 
******


(Release ID: 1884022) Visitor Counter : 127