ബഹിരാകാശ വകുപ്പ്‌

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ അതിന്റെ വാണിജ്യ വിഭാഗങ്ങളിലൂടെ വിജയകരമായി വിക്ഷേപിച്ചു

Posted On: 15 DEC 2022 12:46PM by PIB Thiruvananthpuram

 

 

 
 

ന്യൂ ഡൽഹി: ഡിസംബർ 15, 2022  

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ അതിന്റെ വാണിജ്യ വിഭാഗങ്ങളിലൂടെ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

2018 ജനുവരി മുതൽ 2022 നവംബർ വരെ വാണിജ്യ കരാറിന് കീഴിൽ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏകദേശം 94 ദശലക്ഷം യുഎസ് ഡോളറും 46 മില്യൺ യൂറോയുമാണ് വിദേശ വിനിമയത്തിലൂടെ (ഫോറെക്സ്) ലഭിച്ചത്.

ബഹിരാകാശ പരിഷ്‌കരണ വിഷയത്തിൽ, 2020 ജൂണിൽ ഈ മേഖലയിൽ ദൂരവ്യാപകമായ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിന് മേഖലയിലെ സർക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും ബഹിരാകാശ പ്രവർത്തനങ്ങളിൽ വാണിജ്യാധിഷ്ഠിത സമീപനം കൊണ്ടുവരാനുമുള്ള ഉദ്ദേശത്തോടെയാണിത്.

 

 

തുടക്കം മുതൽ അവസാനംവരെയുള്ള ബഹിരാകാശ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാരിതര സ്ഥാപനങ്ങൾക്ക് കൈത്താങ്ങിനായി ഒരു ഏകജാലക ഏജൻസിയായി IN-SPACe സൃഷ്ടിച്ചത്, സ്റ്റാർട്ട്-അപ്പ് സമൂഹത്തിൽ ശ്രദ്ധേയമായ താൽപ്പര്യത്തിന് കാരണമായതായും അദ്ദേഹം പറഞ്ഞു. IN-SPACe ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇതുവരെ 111 ബഹിരാകാശ-സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

RRTN/SKY



(Release ID: 1883740) Visitor Counter : 96