ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
വികസനത്തിൽ ഡാറ്റയുടെ പ്രാധാന്യം വലുത്: ജി-20 ഡെവലപ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പിനെ അഭിസംബോധന ചെയ്ത് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
Posted On:
13 DEC 2022 5:32PM by PIB Thiruvananthpuram
ഡാറ്റാ ഗവേണൻസ് ചട്ടക്കൂട് നയ പ്രകാരം ശേഖരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന ഡാറ്റാ സെറ്റുകളുടെ വിപുലമായ ശേഖരങ്ങൾ ഇന്ത്യൻ സർക്കാർ സമാഹരിക്കും : രാജീവ് ചന്ദ്രശേഖർ
വിശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും സംയോജിത ദർപ്പണത്തിലൂടെയാണ് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ വീക്ഷിക്കേണ്ടത്: രാജീവ് ചന്ദ്രശേഖർ
ദേശീയ ഡാറ്റാ ഗവേണൻസ് ചട്ടക്കൂട് നയത്തിന് കീഴിൽ ഏകീകൃതവും സമന്വയിപ്പിച്ചതുമായ അജ്ഞാത ഡാറ്റാ സെറ്റുകൾ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യാ ഗവൺമെന്റ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ചൊവ്വാഴ്ച പറഞ്ഞു.
മുംബൈയിൽ നടന്ന ജി-20 ഉച്ചകോടിക്ക് കീഴിലുള്ള വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പിന്റെ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. ഡാറ്റ ഫോർ ഡെവലപ്‌മെന്റ് എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യ ജി-20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ജി-20 ഡെവലപ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ പ്രഥമ ഔദ്യോഗിക യോഗമാണിന്നു നടന്നത്. .
ഊർജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും കരുത്തുറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽത്തന്നെ കമ്പനികൾ അവരുടെ നിർമ്മിത ബുദ്ധി കേന്ദ്രീകൃത മാതൃകകൾ വികസിപ്പിക്കുന്നതിന് വിപുലമായ ഈ ഡാറ്റാബേസ് കൂടുതലായി ഉപയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." അതുവഴി ഈ രംഗത്തെ നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ഫലപ്രദമായ നയവും പ്രായോഗിക പരിഹാരങ്ങളും സൃഷ്ടിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു," അദ്ദേഹം പറഞ്ഞു.
സമഗ്ര വികസനത്തിൽ ഡിജിറ്റൽ ഡാറ്റയുടെയും ഡാറ്റാധിഷ്ഠിത ഇടപെടലുകളുടെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ രാജീവ് ചന്ദ്രശേഖർ ഡാറ്റ ദുരുപയോഗത്തിനെതിരെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായി ഒരു ചട്ടക്കൂട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. “ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ വിശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും സംയോജിത പ്രിസത്തിലൂടെയാണ് നമ്മൾ കാണേണ്ടത്. പൊതുനന്മയ്ക്കും സുസ്ഥിര വികസനത്തിനും മുഖ്യധാരയായ സാങ്കേതികവിദ്യ, ഡിജിറ്റൽ ഇന്റർനെറ്റ്, യഥാർത്ഥ ഡാറ്റ എന്നിവയ്ക്കായി ഒരു പുതിയ അന്താരാഷ്ട്ര ചട്ടക്കൂട് നിർമ്മിക്കുന്നതിന് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്", അദ്ദേഹം സൂചിപ്പിച്ചു.
നൂതന സാങ്കേതികവിദ്യയിലൂടെയുള്ള ഡാറ്റാസെറ്റുകളുടെ ഉപയോഗം സമൂഹത്തിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നും താഴെത്തട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് അത് ഗുണം ചെയ്യുമെന്നും അതുവഴി ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകൃതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ദീർഘകാല വികസനത്തിനായി വികസിത, വികസ്വര രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡാറ്റയുടെ മേലുള്ള പരമാധികാരവും അതിന്റെ പരിരക്ഷയും ആഗോള സമൂഹത്തിന് പ്രയോജനകരമായ ഒരു പൊതുവായ ഡാറ്റാ എന്ന ആശയവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയെന്നത് ഏറെ നിർണ്ണായകമാണ്.
(Release ID: 1883484)
Visitor Counter : 191