ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 2023-24 ലെ കേന്ദ്ര ബജറ്റിന്റെ മുന്നോടിയായുള്ള പ്രീ-ബജറ്റ് യോഗങ്ങൾ സമാപിച്ചു

Posted On: 28 NOV 2022 4:47PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: നവംബർ 28, 2022

2023-24 ബജറ്റിന് മുന്നോടിയായുള്ള പ്രീ-ബജറ്റ് യോഗങ്ങൾ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ 2022 നവംബർ 21 മുതൽ 28 വരെ വെർച്വൽ രീതിയിൽ നടന്നു.

 



 

ഈ കാലയളവിൽ നിശ്ചയിച്ചിരുന്ന 8 യോഗങ്ങളിൽ ഏഴ് പങ്കാളി ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് 110-ലധികം ക്ഷണിതാക്കൾ പങ്കെടുത്തു. കൃഷി, കാർഷിക സംസ്കരണ വ്യവസായം; വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ & കാലാവസ്ഥാ വ്യതിയാനം; സാമ്പത്തിക മേഖലയും മൂലധന വിപണിയും; സേവനങ്ങളും വ്യാപാരവും; സാമൂഹിക മേഖല; ട്രേഡ് യൂണിയനുകളും തൊഴിൽ സംഘടനകളും എന്നിവയിൽ നിന്നുള്ള പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും ഉൾപ്പെടുന്നതാണ് പങ്കാളി ഗ്രൂപ്പുകൾ.
 


കേന്ദ്ര ധനകാര്യ സഹമന്ത്രിമാരായ ശ്രീ പങ്കജ് ചൗധരി, ഡോ. ഭഗവത് കിഷൻറാവു കരാഡ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുത്തു. ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുടെയും/വകുപ്പുകളുടെയും സെക്രട്ടറിമാർ ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു.

എംഎസ്എംഇകളെ സഹായിക്കുന്നതിന് ഗ്രീൻ സർട്ടിഫിക്കേഷനുള്ള സംവിധാനം, നഗരപ്രദേശങ്ങളിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള നഗര തൊഴിലുറപ്പ് പദ്ധതി, ആദായനികുതി യുക്തിസഹമാക്കൽ, ഇന്നൊവേഷൻ ക്ലസ്റ്ററുകൾ സൃഷ്ടിക്കൽ, ആഭ്യന്തരവിതരണ ശൃംഖല  മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കൽ, ഇ വി നയം അവതരിപ്പിക്കൽ, ഗ്രീൻ ഹൈഡ്രജന്റെ കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ, ജലത്തിനും ശുചിത്വത്തിനും വേണ്ടിയുള്ള ദേശീയ റെഗുലേറ്ററി അതോറിറ്റി, ESIC യുടെ കീഴിൽ അസംഘടിത തൊഴിലാളികളുടെ പരിരക്ഷ തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി നിർദ്ദേശങ്ങൾ വരാനിരിക്കുന്ന ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി പങ്കാളിത്ത ഗ്രൂപ്പുകളുടെ പ്രതിനിധികൾ മുന്നോട്ടുവച്ചു.

2023-24 ബജറ്റ് തയ്യാറാക്കുമ്പോൾ, ഈ യോഗങ്ങളിൽ പങ്കെടുത്തവരുടെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകി.
 
**********************************
RRTN

 


(Release ID: 1879580) Visitor Counter : 155