വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 5

സിനിമാ ഷൂട്ടിംഗ്, കോ-പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍, ഉള്ളടക്കം, സിനിമാ വ്യവസായത്തിലെ സാങ്കേതിക പങ്കാളികള്‍ എന്നിവയുടെ കേന്ദ്രമായി ഇന്ത്യ മാറും: കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍


കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും സഹമന്ത്രി ഡോ. എല്‍. മുരുഗനും ഐ.എഫ്.എഫ്.ഐ 53 ന്റെ ഉദ്ഘാടന ചിത്രമായ അല്‍മ ആന്റ് ഓസ്‌കറിന്റെ ലോക പ്രീമിയറില്‍ പങ്കെടുത്തു

''ലോകമെമ്പാടുമുള്ള ചലച്ചിത്ര സംവിധായകര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) മാറിയിരിക്കുന്നു. കോ-പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍, സിനിമാ ഷൂട്ടിംഗ്, ഉള്ളടക്കം, സാങ്കേതിക പങ്കാളികള്‍ എന്നിവയുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്'', കേന്ദ്ര വാര്‍ത്താ വിതരണ  യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ഇന്ന് ഗോവയിലെ ഐ.എഫ്.എഫ്.ഐ 53ന്റെ വേദിയില്‍ പറഞ്ഞു.

ഓരോ വര്‍ഷവും ചലച്ചിത്രോത്സവം കൂടുതല്‍  വലുതായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഇവിടെ നിരവധി പ്രീമിയറുകള്‍ നടക്കുന്നുണ്ട്.  ഐ.എഫ്.എഫ്.ഐയില്‍ 79 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 280 ചിത്രങ്ങളാണ് ഈ വർഷം പ്രദര്‍ശിപ്പിക്കുന്നത്. ഞങ്ങള്‍ ഇതുവരെ ചെയ്തതിന്റെ വ്യാപ്തിയെക്കുറിച്ച് ഇത് സംസാരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എഫ്.എഫ്.ഐയുടെ ഉദ്ഘാടന ചടങ്ങിന് മുമ്പ് ഒരു ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണെന്ന് ശ്രീ അനുരാഗ് സിംഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും ഞങ്ങള്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു- നാളത്തെ 75 യുവ സൃഷ്ടിപരമായ മനസുകള്‍ മുന്‍കൈ(യംഗ് ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമാറോ ഇന്‍ഷ്യേറ്റീവ്) മുതല്‍ ലോക പ്രീമിയറുകള്‍ വരെ. അന്താരാഷ്ട്ര ചലച്ചിത്ര വിദഗ്ധരുടെ കൂടുതല്‍ പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, മന്ത്രി ഊന്നിപ്പറഞ്ഞു.

കേന്ദ്ര വാര്‍ത്താവിതരണ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം എന്നിവയുടെ സഹമന്ത്രി ഡോ. എല്‍. മുരുഗന്‍, ഐ ആന്‍ഡ് ബി മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര  എന്നിവര്‍ക്കൊപ്പം അല്‍മാ ആന്റ് ഓസ്‌കാറിന്റെ  അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഗോവയിലെ പനാജിയില്‍ ഐനോക്‌സില്‍ നടന്ന ചിത്രത്തിന്റെ മഹത്തരമായ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ,

ഐ.എഫ്.എഫ്.ഐ ലോകത്തെ ബന്ധിപ്പിക്കുകയാണെന്ന് ഐ.എഫ്.എഫ്.ഐ എല്ലായിടത്തും സൃഷ്ടിച്ച ആനന്ദകരവും ഉത്സവകരവുമായ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ച ഡോ. എല്‍. മുരുഗന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സിനിമാ പ്രതിനിധികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഐ.എഫ്.എഫ്.ഐ നമ്മുടെ ഇന്ത്യന്‍ സംസ്‌കാരത്തെ ലോകമെമ്പാടും എത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ധീരയും, സാമൂഹിക കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച ,പ്രശസ്ത വിയന്നീസ് വനിതയായ അല്‍മ മാഹ്‌ലറിനെയും പുതിയ ആശയങ്ങളും പ്രവര്‍ത്തനരീതികളും സൃഷ്ടിക്കുകയും അവയെ പിന്‍താങ്ങുകയും ചെയ്ത നാടകകൃത്തും എക്പ്രഷണിസ്റ്റ് ചിത്രകാരനുമായ ഓസ്‌കാര്‍ കോകോഷ്‌ക എന്നിവരെക്കുറിച്ചുള്ള ചലച്ചിത്രമാണ് തീക്ഷ്ണമായ പ്രണയകഥയായ അല്‍മ ആൻഡ് ഓസ്‌കാറുമെന്ന്  സംവിധായകന്‍ ഡയറ്റര്‍ ബെര്‍ണര്‍ പറഞ്ഞു

Glimpses from Red Carpet for Opening Film of IFFI 53 Alma and Oskar

Union Minister Anurag Singh Thakur and Union Minister of State Dr.L. Murugan arriving at the Red Carpet for Opening Film of IFFI 53 ‘Alma & Oskar’

Union Minister Anurag Singh Thakur and Union Minister of State Dr.L. Murugan along with director, producer and cast of ‘Alma & Oskar’

Union Minister Shri Anurag Singh Thakur felicitating Director of Austrian Film ‘Alma & Oskar’ Dieter Berner

Dignitaries and Opening Film ‘Alma & Oskar’ team at the screening and World Premier of the  movie in IFFI 53

* * **

--NS--

iffi reel

(Release ID: 1877581) Visitor Counter : 171