പ്രധാനമന്ത്രിയുടെ ഓഫീസ്
ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച മൂന്നാമത് 'ഭീകരതയ്ക്ക് പണമില്ല' മന്ത്രിതല സമ്മേളനത്തിൽ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തും.
Posted On:
17 NOV 2022 2:27PM by PIB Thiruvananthpuram
ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടക്കുന്ന മൂന്നാമത് 'ഭീകരതയ്ക്ക് പണമില്ല' മന്ത്രിതല സമ്മേളനത്തിൽ (എൻഎംഎഫ്ടി) നവംബർ 18 ന് രാവിലെ 9:30 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം നടത്തും.
നവംബർ 18-19 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച നിലവിലെ അന്താരാഷ്ട്ര ഭരണക്രമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പങ്കെടുക്കുന്ന രാജ്യങ്ങൾക്കും സംഘടനകൾക്കും സവിശേഷമായ ഒരു വേദി വാഗ്ദാനം ചെയ്യും. 2018 ഏപ്രിലിൽ പാരീസിലും 2019 നവംബറിൽ മെൽബണിലും നടന്ന മുമ്പത്തെ രണ്ട് സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും വിലയിരുത്തും. ഒപ്പം ഭീകര വാദികൾക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യും. മന്ത്രിമാർ, ബഹുമുഖ സംഘടനാ മേധാവികൾ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) പ്രതിനിധികൾ എന്നിവരുൾപ്പെടെ ലോകത്തെമ്പാടും നിന്നുള്ള 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
'ഭീകരവാദത്തിലും ഭീകരവാദ ധനസഹായത്തിലുമുള്ള ആഗോള പ്രവണതകൾ', 'ഭീകരവാദത്തിനായുള്ള ഔപചാരികവും അനൗപചാരികവുമായ ഫണ്ടുകളുടെ ഉപയോഗം', 'നൂതന സാങ്കേതിക വിദ്യകളും ഭീകരവാദ ധനസഹായവും, ഭീകരവാദ ധനസഹായം ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിലെ വെല്ലുവിളികൾ " എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും സമ്മേളനത്തിലെ ചർച്ച.
--ND--
(Release ID: 1876776)
Visitor Counter : 157
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada