വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂൾ വിദ്യാഭ്യാസത്തിലെ പ്രൈമറി, അപ്പർ പ്രൈമറി, ഹയർ സെക്കൻഡറി തലങ്ങളിൽ, 2020-21 നെ അപേക്ഷിച്ച് 2021-22 ൽ മൊത്ത എൻറോൾമെന്റ് അനുപാതം (GER) മെച്ചപ്പെട്ടു

Posted On: 03 NOV 2022 10:02AM by PIB Thiruvananthpuram
 
 
 

ന്യൂ ഡൽഹി: നവംബർ 03, 2022

ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന 2021-22-ലെ യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

 
2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി (NEP 2020) ബന്ധപ്പെട്ട സംരംഭങ്ങളുമായി സംയോജിപ്പിക്കാൻ, പ്രധാന സൂചകങ്ങളായ ഡിജിറ്റൽ ലൈബ്രറി, സ്കൂൾ ലൈബ്രറിയിൽ ലഭ്യമായ പുസ്‌തകങ്ങളുടെ എണ്ണം എന്നിവ സംബന്ധിച്ച അധിക വിവരങ്ങൾ UDISE+ 2021-22-ൽ ആദ്യമായി ശേഖരിച്ചു.


പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ സ്‌കൂളിൽ ചേർന്ന ആകെ വിദ്യാർത്ഥികളുടെ എണ്ണം 2020-21ൽ 25.38 കോടി ആയിരുന്നത് 2021-22ൽ 25.57 കോടിയായി ഉയർന്നു.

പ്രൈമറി, അപ്പർ പ്രൈമറി, ഹയർ സെക്കണ്ടറി തലങ്ങളിൽ 2020-21നെ അപേക്ഷിച്ച് 2021-22ൽ മൊത്ത എൻറോൾമെന്റ് അനുപാതം (GER) മെച്ചപ്പെട്ടു. ഹയർ സെക്കൻഡറിയിലെ GER 2021-21 ലെ 53.8% ൽ നിന്ന് 2021-22 ൽ 57.6% ആയി ഉയർന്ന് ഗണ്യമായ പുരോഗതി കൈവരിച്ചു.

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ (CWSN) എൻറോൾമെന്റ് 2020-21ൽ 21.91 ലക്ഷം ആയിരുന്നത് 2021-22ൽ 22.67 ലക്ഷമായി ഉയർന്നു. 2020-21 നെ അപേക്ഷിച്ച് 3.45% പുരോഗതി കാണിക്കുന്നു.

2021-22 കാലയളവിൽ 95.07 ലക്ഷം അധ്യാപകർ അധ്യാപനത്തിൾ ഏർപ്പെടുന്നു. അതിൽ 51 ശതമാനത്തിലധികം അധ്യാപികമാരാണ്. 2021-22 ൽ, വിദ്യാർത്ഥി അധ്യാപക അനുപാതം (PTR) പ്രൈമറിക്ക് 26, അപ്പർ പ്രൈമറിക്ക് 19, സെക്കൻഡറിക്ക് 18, ഹയർ സെക്കൻഡറിക്ക് 27 എന്നിങ്ങനെയാണ്. 2018-19 മുതൽ ഈ അനുപാതത്തിലും ക്രമാനുഗതമായ പുരോഗതി ദൃശ്യമാണ്.

2021-22ൽ 12.29 കോടിയിൽ അധികം പെൺകുട്ടികൾ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്‌ളാസ്സുകളിൽ ചേർന്നു. 2020-21ലെ പെൺകുട്ടികളുടെ എൻറോൾമെന്റുമായി താരതമ്യം ചെയ്യുമ്പോൾ 8.19 ലക്ഷത്തിന്റെ വർദ്ധന കാണിക്കുന്നു.

പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്‌ളാസ്സുകളിൽ ചേർന്ന പട്ടികജാതി (SC) വിദ്യാർത്ഥികളുടെ എണ്ണം 2020-21ലെ 4.78 കോടിയിൽ നിന്ന് 2021-22ൽ 4.83 കോടിയായി ഉയർന്നു. അതുപോലെ, 2021-22 കാലയളവിൽ മൊത്തം പട്ടികവർഗ (ST) വിദ്യാർത്ഥികൾ 2020-21ലെ  2.49 കോടിയിൽ നിന്ന് 2.51 കോടിയായും മറ്റ് പിന്നാക്ക വിഭാഗ (OBC) വിദ്യാർത്ഥികൾ 11.35 കോടിയിൽ നിന്ന് 11.49 കോടിയായും ഉയർന്നു.

2020-21 ലെ 15.09 ലക്ഷത്തിൽ നിന്ന് 2021-22 ൽ ആകെ സ്കൂളുകളുടെ എണ്ണം 14.89 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളും മാനേജ്‌മെന്റ് സ്‌കൂളുകളും അടച്ചുപൂട്ടിയതും വിവിധ സംസ്ഥാനങ്ങൾ സ്‌കൂളുകൾ ഗ്രൂപ്പിങ്/ക്ലസ്റ്ററിങ്ങ് ചെയ്യുന്നതുമാണ് മൊത്തം സ്‌കൂളുകളിലെ എണ്ണത്തിലെ ഇടിവിന് കാരണം.

2021-22 ലെ കണക്കനുസരിച്ച് സ്കൂളുകളിലെ അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഇപ്രകാരമാണ്:

വൈദ്യുതി കണക്ഷൻ: 89.3%
കുടിവെള്ളം: 98.2%
പെൺകുട്ടികളുടെ ശൗചാലയം: 97.5%
CWSN ശൗചാലയം: 27%
കൈകഴുകാനുള്ള  സൗകര്യം: 93.6%
കളിസ്ഥലം: 77%
CWSN-നുള്ള ഹാൻഡ്‌റെയിലോടുകൂടിയ റാമ്പ്: 49.7%
ലൈബ്രറി/റീഡിംഗ് റൂം/റീഡിംഗ് കോർണർ: 87.3%

സ്കൂളികളിലെ സുസ്ഥിര പരിസ്ഥിതി സംരംഭങ്ങൾ:

അടുക്കളത്തോട്ടം: 27.7%
മഴവെള്ള സംഭരണം: 21%
 
വിശദാംശങ്ങൾക്ക്, ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക :

http://dashboard.udiseplus.gov.in

അല്ലെങ്കിൽ

http://udiseplus.gov.in/#

 
RRTN/SKY
 
****
 


(Release ID: 1873468) Visitor Counter : 233