പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

എഥനോൾ മിശ്രിത പെട്രോള്‍ (ഇബിപി) പരിപാടിക്ക് കീഴിലുള്ള പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ എഥനോൾ വാങ്ങുന്നതിനുള്ള സംവിധാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

Posted On: 02 NOV 2022 3:25PM by PIB Thiruvananthpuram

2022 ഡിസംബര്‍ 1 മുതല്‍ 2023 ഒക്ടോബര്‍ 31 വരെയുള്ള 2022-23 എഥനോൾ  വിതരണ  വര്‍ഷത്തിലെ വരാനിരിക്കുന്ന പഞ്ചസാര സീസണില്‍ എഥനോൾ  മിശ്രിത പെട്രോള്‍  പരിപാടിക്ക് (ഇബിപി)  കീഴില്‍ വിവിധ കരിമ്പ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ അസംസ്കൃതവസ്തുക്കളിൽനിന്നു ലഭിച്ച എഥനോളിന്റെ ഉയർന്ന വിലയ്ക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നൽകി


(i) സി ഹെവി ശര്‍ക്കരയില്‍ നിന്നുള്ള എഥനോൾ വില ലിറ്ററിന് 46.66 രൂപയില്‍ നിന്ന് 49.41 രൂപയായി ഉയര്‍ത്തും.
(ii) ബി ഹെവി ശര്‍ക്കരയില്‍ നിന്നുള്ള എഥനോൾ വില ലിറ്ററിന് 59.08 രൂപയില്‍ നിന്ന് 60.73 രൂപയായി ഉയര്‍ത്തും.
(iii) കരിമ്പ് ജ്യൂസ, പഞ്ചസാര/പഞ്ചസാര സിറപ്പ് എന്നിവയില്‍ നിന്നുള്ള എഥനോൾ വില ലിറ്ററിന് 63.45 രൂപയില്‍ നിന്ന് 65.61 രൂപയായി ഉയര്‍ത്തും.
(iv) കൂടാതെ, ജിഎസ്ടിയും ഗതാഗത നിരക്കുകളും നല്‍കേണ്ടിവരും.
എല്ലാ ഡിസ്റ്റിലറികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും അവയില്‍ വലിയൊരു വിഭാഗം ഇബിപി പരിപാടിയ്ക്കായി  എഥനോൾ വിതരണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. എഥനോൾ വിതരണക്കാര്‍ക്ക് ആദായകരമായ വില, കരിമ്പ് കര്‍ഷകര്‍ക്ക് നേരത്തെ പണം നല്‍കാന്‍ സഹായിക്കും . അതുവഴി ഈ പ്രക്രിയയിലൂടെ  കരിമ്പ് കര്‍ഷകരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും  സഹായകമാകും.

ഗവണ്‍മെന്റ് എഥനോൾ മിശ്രിത പെട്രോള്‍ (ഇബിപി) പരിപാടി  നടപ്പാക്കുകയും അതില്‍ പൊതുമേഖലാ എണ്ണക്കമ്പനികൾ  പെട്രോളില്‍ എഥനോൾ കലര്‍ത്തി 10% വരെ വില്‍ക്കുകയും ചെയ്യുന്നു. ബദല്‍, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 2019 ഏപ്രില്‍ 01 മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയൊഴികെ ഇന്ത്യ മുഴുവന്‍ ഈ പരിപാടി വ്യാപിപ്പിച്ചിരിക്കുകയാണ്. ഊര്‍ജ ആവശ്യങ്ങള്‍ക്കായുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കാനുമാണ് ഈ ഇടപെടലിലൂടെ ശ്രമിക്കുന്നത്.

2014 മുതല്‍ എഥനോളിന്റെ  വില  ഗവണ്മെന്റ്  നിശ്ചയിച്ചു് വിജ്ഞാപനം ചെയ്തിട്ടുണ്ട് . 2018-ല്‍ ആദ്യമായി എഥനോൾ  ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തു ശേഖരത്തിന്റെ അടിസ്ഥാനത്തില്‍ 2014 മുതല്‍ എഥനോളിന്റെ  വില  ഗവണ്മെന്റ്  നിശ്ചയിച്ചു് വിജ്ഞാപനം ചെയ്തിട്ടുണ്ട്  . ഈ തീരുമാനങ്ങള്‍ എഥനോൾ വിതരണം ഗണ്യമായി മെച്ചപ്പെടുത്തി. തത്ഫലമായി, പൊതുമേഖലാ എണ്ണക്കമ്പനികളുടെ എഥനോൾ സംഭരണം 2013-14ലെ എത്തനോള്‍ വിതരണ വര്‍ഷത്തില്‍ 38 കോടി ലിറ്ററില്‍ നിന്ന് വര്‍ധിച്ചു ( നിലവില്‍ ഒരു വര്‍ഷത്തിലെ ഡിസംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ആ വര്‍ഷത്തെ എഥനോൾ വിതരണ കാലയളവായി നിര്‍വചിച്ചിരിക്കുന്നു) . 2022 ജൂണില്‍ ശരാശരി 10% മിശ്രണം കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചു. ഇത് 2022 നവംബറിലെ ലക്ഷ്യത്തെക്കാൾ വളരെ മുന്നിലാണ്.

2030 മുതല്‍ 2025-26 എഥനോൾ വിതരണ വര്‍ഷം വരെ പെട്രോളില്‍ 20% എഥനോൾ കലര്‍ത്തുക എന്ന ലക്ഷ്യം ഗവണ്‍മെന്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. കൂടാതെ 'ഇന്ത്യയില്‍ 2020-25 ലെ എഥനോൾ മിശ്രിതത്തിനുള്ള റോഡ്മാപ്പ്' പൊതുസഞ്ചയത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.  

എഥനോൾ വാറ്റിയെടുക്കല്‍ ശേഷി പ്രതിവര്‍ഷം 923 കോടി ലിറ്ററായി വര്‍ദ്ധിപ്പിക്കുക; 25,000-30,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന സ്വകാര്യ കമ്പനികള്‍ എഥനോൾ കമ്മി സംസ്ഥാനങ്ങളില്‍ പ്രതിവര്‍ഷം 431 കോടി ലിറ്റര്‍ ശേഷിയുള്ള എഥനോൾ പ്ലാന്റുകള്‍ (ഡിഇപി) സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല ഓഫ് ടേക്ക് കരാറുകള്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കുക; റെയില്‍വേയും പൈപ്പ്ലൈനുകളും വഴി എഥനോൾ, എഥനോൾ കലര്‍ന്ന പെട്രോള്‍ എന്നിവയുടെ ബഹുതല ഗതാഗതം തുടങ്ങിയ നടപടികളെല്ലാം വേഗത്തിലാക്കാനും   ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുന്നു.

കരിമ്പ് കര്‍ഷകരുടെ കുടിശ്ശിക കുറയ്ക്കുന്നതിന് പഞ്ചസാരയും പഞ്ചസാര അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളും എഥനോൾ ഉല്‍പ്പാദിപ്പിക്കുന്നതിന് വഴിതിരിച്ചുവിടുന്നത് ഉള്‍പ്പെടെ നിരവധി തീരുമാനങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോള്‍, കരിമ്പ് ജ്യൂസും ബി ഹെവി ശര്‍ക്കരയും എഥനോൾ ആക്കി മാറ്റുന്നതിനാല്‍ പഞ്ചസാര സീസണിന്റെ ആരംഭം മുതല്‍ തന്നെ വലിയ അളവില്‍ എഥനോൾ ലഭ്യമാണ്. നവംബര്‍ 1 മുതല്‍ എത്തനോള്‍ വിതരണ വര്‍ഷമായി എഥനോള്‍ വിതരണ കാലഘട്ടമായി പുനര്‍ നിര്‍വചിക്കാന്‍ തീരുമാനിച്ചു. 2023 നവംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ 31 വരെ. മാത്രമല്ല, കരിമ്പിന്റെ ന്യായവും ലാഭകരവുമായ വിലയും (എഫ്ആര്‍പി) പഞ്ചസാരയുടെ എക്സ്-മില്‍ വിലയും മാറ്റത്തിന് വിധേയമായതിനാല്‍, വിവിധ കരിമ്പ് അധിഷ്ഠിത അസംസ്‌കൃതവസ്തു ശേഖരത്തില്‍ നിന്ന് ലഭിക്കുന്ന എത്തനോളിന്റെ എക്സ്-മില്‍ വില പരിഷ്‌കരിക്കേണ്ടതുണ്ട്.

--ND--


(Release ID: 1873090) Visitor Counter : 197