ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 219.50 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവർക്ക് വിതരണം ചെയ്തത്  4.12 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകൾ



രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 25,037



കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,119 പേർക്ക്



രോഗമുക്തി നിരക്ക് നിലവിൽ 98.76%



പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.97%



Posted On: 21 OCT 2022 9:40AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 219.50 കോടി (2,19,50,97,574) പിന്നിട്ടു.  

12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.12 കോടിയിലധികം (4,12,13,682) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ്  2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415365
രണ്ടാം ഡോസ് 10120325
കരുതൽ ഡോസ് 7065418

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18437100
രണ്ടാം ഡോസ് 17719682
കരുതൽ ഡോസ് 13740139

12-14  പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41213682
രണ്ടാം ഡോസ്  32297012

15-18  പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ്  62000806
രണ്ടാം ഡോസ്  53297822

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561399480
രണ്ടാം ഡോസ് 516256768
കരുതൽ ഡോസ് 100258819

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204046588
രണ്ടാം ഡോസ് 197063007
കരുതൽ ഡോസ്  50598006

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127680189
രണ്ടാം ഡോസ്   123211367
കരുതൽ ഡോസ് 48275999

കരുതൽ ഡോസ്  21,99,38,381

ആകെ 2,19,50,97,574

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 25,037 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,582 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,84,646ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,119 പേർക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,88,220 പരിശോധനകൾ നടത്തി. ആകെ 89.96 കോടിയിലേറെ (89,96,27,428) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  0.97 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  1.13 ശതമാനമാണ്. 
ND 
**



(Release ID: 1870019) Visitor Counter : 95