തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടർമാരുടെ ബോധവൽക്കരണം സംബന്ധിച്ച മികച്ച പ്രചാരണത്തിനുള്ള ദേശീയ മാധ്യമ അവാർഡ്-2022

Posted On: 20 OCT 2022 11:35AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്‌ടോബർ 20, 2022

വോട്ടർമാർക്ക് അവബോധം നൽകുന്നതിനായി 2022-ൽ മികച്ച പ്രചാരണം നടത്തിയ മാധ്യമങ്ങൾക്കായി  നൽകുന്ന 'ദേശീയ മാധ്യമ അവാർഡി'ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമസ്ഥാപനങ്ങളിൽ നിന്ന് എൻട്രികൾ ക്ഷണിക്കുന്നു. അച്ചടി മാധ്യമം, ടെലിവിഷൻ (ഇലക്‌ട്രോണിക്), റേഡിയോ (ഇലക്‌ട്രോണിക്), ഓൺലൈൻ (ഇന്റർനെറ്റ്)/സോഷ്യൽ മീഡിയ എന്നീ വിഭാഗങ്ങളിലായി ആകെ നാല് അവാർഡുകൾ ഉണ്ടായിരിക്കും.

തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങൾ നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡുകൾ.

പ്രശസ്തി പത്രം, ഫലകം, ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്ന പുരസ്കാരം ദേശീയ വോട്ടർ ദിനത്തിൽ (2023 ജനുവരി 25) സമ്മാനിക്കും.

മാനദണ്ഡം

ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകും ജൂറിയുടെ വിലയിരുത്തൽ:

• വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഗുണനിലവാരം.

• കവറേജ് / അളവ്

• പൊതുജനങ്ങളെ സ്വാധീനിച്ചതിന്റെ തെളിവ്

• എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്ന തിരഞ്ഞെടുപ്പ് - അവബോധം നൽകിയതിന്റെ കവറേജ്

• മറ്റേതെങ്കിലും പ്രസക്തമായ ഘടകം(ങ്ങൾ).

എൻട്രികളുടെ വ്യവസ്ഥകൾ

എൻട്രികൾ നിർദിഷ്ട കാലയളവിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം/പ്രക്ഷേപണം ചെയ്തതോ ആയിരിക്കണം.

അച്ചടി എൻട്രികളിൽ ഇനി പറയുന്നവ ഉൾപ്പെടണം:

1. നിർദിഷ്ട കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംഗ്രഹം. അതിൽ താഴെ പറയുന്നവ ഉൾപ്പെടണം:

   i. വാർത്താ ഇനങ്ങളുടെ/ലേഖനങ്ങളുടെ എണ്ണം

  ii.  മൊത്തം അച്ചടി വിസ്തീർണ്ണം ചതുരശ്ര സെന്റീമീറ്ററിൽ

2. ഒരു PDF സോഫ്റ്റ് കോപ്പി അല്ലെങ്കിൽ പ്രസക്തമായ വെബ് വിലാസത്തിലേക്കുള്ള ലിങ്ക് അല്ലെങ്കിൽ പത്രത്തിന്റെ/ലേഖനങ്ങളുടെ പൂർണ്ണ വലുപ്പത്തിലുള്ള ഫോട്ടോകോപ്പി/പ്രിന്റ് കോപ്പി;

3. നേരിട്ടുള്ള പൊതു ഇടപെടലുകൾ പോലെയുള്ള മറ്റേതെങ്കിലും പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ.

4. മറ്റേതെങ്കിലും വിവരങ്ങൾ

ബ്രോഡ്കാസ്റ്റ് ടെലിവിഷൻ (ഇലക്‌ട്രോണിക്), റേഡിയോ (ഇലക്‌ട്രോണിക്) എൻട്രികളിൽ ഇനി പറയുന്നവ ഉൾപ്പെടണം:

1. നിർദിഷ്ട കാലയളവിൽ നടത്തിയ പ്രചരണം/പ്രവർത്തനത്തെ കുറിച്ചുള്ള ഒരു സംക്ഷിപ്‌ത വിവരണം. അതിൽ താഴെ പറയുന്നവ ഉൾപ്പെടണം:

   i. പ്രക്ഷേപണ/സംപ്രേക്ഷണ ദൈർഘ്യവും ആവൃത്തിയും ഉള്ള മെറ്റീരിയൽ (ഒരു സിഡി അല്ലെങ്കിൽ ഡിവിഡി അല്ലെങ്കിൽ പെൻ ഡ്രൈവിൽ). ഈ കാലയളവിൽ ഓരോ സ്പോട്ടിന്റെയും അത്തരം പ്രക്ഷേപണത്തിന്റെ ആകെ സമയം

   ii. എല്ലാ സ്പോട്ടുകൾക്കും/വാർത്തകൾക്കുമായി ചിലവഴിച്ച മൊത്തം പ്രക്ഷേപണ സമയം

   iii. വോട്ടർ ബോധവത്കരണത്തെക്കുറിച്ചുള്ള വാർത്താ ഫീച്ചറുകൾ അല്ലെങ്കിൽ പരിപാടികൾ സംപ്രേഷണം/പ്രക്ഷേപണം ചെയ്ത തീയതിയും സമയവും ആവൃത്തിയും സഹിതം ഒരു സിഡി അല്ലെങ്കിൽ ഡിവിഡി അല്ലെങ്കിൽ പെൻഡ്രൈവ് അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ മാധ്യമം.

2. നേരിട്ടുള്ള പൊതു ഇടപെടലുകൾ പോലെയുള്ള മറ്റേതെങ്കിലും പ്രവർത്തനം.

3. മറ്റേതെങ്കിലും വിവരങ്ങൾ

ഓൺലൈൻ (ഇന്റർനെറ്റ്)/സോഷ്യൽ മീഡിയ എൻട്രികളിൽ ഇവ ഉൾപ്പെടണം:

1. പ്രസക്തമായ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംഗ്രഹം. അതിൽ പോസ്റ്റുകളുടെ എണ്ണം/ബ്ലോഗുകൾ/പ്രചാരണങ്ങൾ/ലേഖനങ്ങൾ മുതലായവ ഉൾപ്പെടണം.

 2. ബന്ധപ്പെട്ട ലേഖനങ്ങളുടെ ഒരു പി ഡി എഫ് സോഫ്റ്റ് കോപ്പി അല്ലെങ്കിൽ പ്രസക്തമായ ഒരു വെബ് വിലാസത്തിലേക്കുള്ള ലിങ്ക്:

 3. നേരിട്ടുള്ള  ഇടപഴകൽ പോലുള്ളവയുടെ വിശദാംശങ്ങൾ.

 4. ഓൺലൈൻ പ്രവർത്തനത്തിന്റെ സ്വാധീനം (വിശദാംശങ്ങൾ)

 5.   മറ്റേതെങ്കിലും വിവരങ്ങൾ.

ശ്രദ്ധിക്കേണ്ടത്

 I. ഇംഗ്ലീഷ്/ഹിന്ദി ഒഴികെയുള്ള ഭാഷയിൽ സമർപ്പിക്കുന്ന എൻട്രികൾക്ക്  ഇംഗ്ലീഷ് വിവർത്തനം ആവശ്യമായിട്ടുണ്ട്. ഇല്ലാത്തവ നിരസിക്കപ്പെടും.

 II. സമർപ്പിക്കുന്ന പ്രക്ഷേപണ ചെയ്ത ഫീച്ചർ/പരിപാടിയുടെ ആദ്യ പത്ത് മിനിറ്റ് മാത്രമായിരിക്കാം ജൂറി പരിശോധിക്കൂക.

 III.  കമ്മിഷന്റെ തീരുമാനം അന്തിമമായിരിക്കും. കത്തിടപാടുകളൊന്നും സ്വീകരിക്കില്ല. ഇക്കാര്യത്തിൽ കമ്മീഷനിൽ എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.

 IV.  എൻട്രികളിൽ മാധ്യമ സ്ഥാപനത്തിന്റെ പേര്, വിലാസം, ടെലിഫോൺ, ഫാക്സ് നമ്പറുകൾ, ഇമെയിൽ എന്നിവ ഉണ്ടായിരിക്കണം.

 V.  അവസാന തീയതി: എൻട്രികൾ 2022 നവംബർ 30-ന് മുമ്പ് ഇനിപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കണം :

 ശ്രീ ലവ് കുഷ് യാദവ്, അണ്ടർ സെക്രട്ടറി (കമ്യൂണിക്കേഷൻ)

 ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നിർവാചൻ സദൻ, അശോക റോഡ്, ന്യൂഡൽഹി 110001.

 ഇമെയിൽ: media-division@eci.in

 ഫോൺ നമ്പർ: 011-23052033

 

അത്തരം എല്ലാ ശുപാർശകളും/സമർപ്പണങ്ങളും 2022 നവംബർ 30-നകം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ  എത്തിയിരിക്കണം.
 
RRTN


(Release ID: 1869619) Visitor Counter : 180