പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം

അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ  അഞ്ചാമത് ഉന്നതതല  യോഗം ശ്രീ ആർ.കെ സിംഗ് ഉദ്ഘാടനം ചെയ്തു

Posted On: 18 OCT 2022 4:28PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022


അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ (
  ISA  )  അഞ്ചാമത് ഉന്നതതല  യോഗം, സഖ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ കേന്ദ്ര ഊർജ, നവ & പുനരുപയോഗ ഊർജ മന്ത്രി ശ്രീ ആർ.കെ സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു.

 20 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും 110 അംഗ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും  അഞ്ചാമത് ഐഎസ്എ   യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കുറഞ്ഞ ചെലവിൽ ഐഎസ്എയുടെ സൗര അജണ്ട കൈവരിക്കുന്നതിന് നയങ്ങൾ രൂപീകരിച്ചു നടപ്പിലാക്കുന്നതിനും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി ഇടപഴകുന്നതിനും  ധനസഹായം നൽകുന്നതിലൂടെയും അംഗരാജ്യങ്ങളെ സഹായിക്കാൻ ഐഎസ്എയ്ക്ക് കഴിയുമെന്ന് ശ്രീ ആർ.കെ സിംഗ് പ്രസ്താവിച്ചു.  അംഗരാജ്യങ്ങൾക്ക്  പദ്ധതി നടപ്പിലാക്കുന്നതിന് മാർഗ്ഗനിർദ്ദേശം നൽകാൻ കഴിവുള്ള സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു അന്താരാഷ്ട്ര റിസോഴ്സ്‌ ഹബ്ബായാണ് ഐഎസ്എ യെ രൂപപ്പെടുത്തിയിരിക്കുന്നത്.

 ഐഎസ്എയുടെ പരമോന്നത തീരുമാനമെടുക്കുന്നത് ഈ  ഉന്നതതല യോഗമാണ്  . ഓരോ അംഗരാജ്യത്തെയും പ്രതിനിധികൾ ഇതിൽ പങ്കെടുക്കും.ഇത് വർഷം തോറും മന്ത്രിതലത്തിൽ ഐഎസ്എയുടെ ആസ്ഥാനത്തു യോഗം ചേരുന്നു.

 ഊർജ്ജ ലഭ്യത, ഊർജ്ജ സുരക്ഷ, ഊർജ്ജ മാറ്റം എന്നീ മൂന്ന് നിർണായക വിഷയങ്ങളിൽ അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രധാന സംരംഭങ്ങളെക്കുറിച്ച്  അഞ്ചാം അസംബ്ലി ചർച്ച ചെയ്യും.

 അഞ്ചാമത് ഐഎസ്എ ഉന്നതതല യോഗത്തിന്റെ ഭാഗമായി, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും കേന്ദ്ര നവ& പുനരുപയോഗ ഊർജ്ജ  മന്ത്രാലയത്തിന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര സൗര സഖ്യം, 2022 ഒക്‌ടോബർ 19-ന് ശുദ്ധമായ ഊർജ പരിവർത്തനത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഉന്നതതല സമ്മേളനം ഡൽഹിയിൽ സംഘടിപ്പിക്കും.

 
SKY
 


(Release ID: 1868889) Visitor Counter : 143