പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

2030-ഓടെ എണ്ണ ആവശ്യത്തിന്റെ 25% ഇന്ത്യയ്ക്ക് സ്വന്തമായി ഉത്പാദിപ്പിക്കാനാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് പുരി


മൂന്നു ദിവസം നീണ്ടുനിൽക്കുന്ന അഞ്ചാമത് ദക്ഷിണേഷ്യൻ ജിയോസയൻസ് സമ്മേളനം, ജിയോ ഇന്ത്യ 2022ന് തുടക്കം

Posted On: 14 OCT 2022 4:15PM by PIB Thiruvananthpuram

 

2030-ഓടെ രാജ്യത്തെ അസംസ്കൃത എണ്ണ ആവശ്യത്തിന്റെ 25% ഇന്ത്യൻ പെട്രോളിയം വ്യവസായത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, രാജ്യത്തെ പ്രതിദിന പെട്രോളിയം ഉപഭോഗം അഞ്ച് ദശലക്ഷം ബാരൽ ആണ്. അത് മൂന്ന് ശതമാനം വീതം വർദ്ധിക്കുകയും ചെയ്യുന്നു. ഇത് ആഗോള ശരാശരിയായ ഒരു ശതമാനം വർദ്ധനയെക്കാൾ കൂടുതലാണ്.

ഇന്ന് (വെള്ളിയാഴ്ച) സീതാപുരയിലെ JECC യിൽ ആരംഭിച്ച മൂന്നു ദിവസം നീണ്ടുനിൽക്കുന്ന അഞ്ചാമത് ദക്ഷിണേഷ്യൻ ജിയോസയൻസ് സമ്മേളനം, ജിയോ ഇന്ത്യ 2022-ൽ വേദിയിൽ കേന്ദ്ര പെട്രോളിയം, നഗരകാര്യ മന്ത്രി ഹർദീപ് എസ്. പുരി മാധ്യമങ്ങളോടാണ് ഇക്കാര്യം പങ്കുവെച്ചത്. ONGC മുൻ ഡയറക്ടർ (പര്യവേക്ഷണം) മുതിർന്ന ജിയോളജിസ്റ്റ് ശ്യാം വ്യാസ് റാവുവിന് ഉദ്ഘാടന സമ്മേളന വേദിയിൽ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്ക്കാരം  മന്ത്രി സമ്മാനിച്ചു.

പെട്രോളിലെ എഥനോൾ മിശ്രണം 2013ൽ 0.67 ശതമാനമായിരുന്നത്, നിശ്ചയിക്കപ്പെട്ട കാലപരിധിയ്ക്ക് 5 മാസം മുമ്പ്, 2022 മെയ് മാസത്തിൽ തന്നെ 10 ശതമാനം മറികടന്നതായി ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഇത് പരിസ്ഥിതിക്ക് ഗുണകരമാം വിധം 2.7 ദശലക്ഷം ടൺ CO2 ബഹിർഗമനം കുറയ്ക്കുന്നു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) കണക്കുകൾ പ്രകാരം, വരുന്ന രണ്ട് ദശകങ്ങളിൽ ആഗോള ഊർജ്ജ ഉപഭോഗത്തിലെ വളർച്ചയുടെ നാലിലൊന്ന് (25%) സംഭാവന ചെയ്യുന്നത് ഇന്ത്യയായിരിക്കും. 2050-ഓടെ ഊർജ്ജ ആവശ്യം ഇരട്ടിയാകുമെന്നും പ്രകൃതിവാതകത്തിന്റെ ആവശ്യകത അഞ്ചിരട്ടിയായി വളരുമെന്നും  BP കണക്കാക്കുന്നു.

നിരവധി ഇന്ത്യൻ, ആഗോള പെട്രോളിയം കമ്പനികളും സേവന ദാതാക്കളും എണ്ണയുടെയും വാതകത്തിന്റെയും പര്യവേക്ഷണത്തിനും ഉത്പാദനത്തിനുമുള്ള അത്യാധുനിക ഉപകരണങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ജിയോഇന്ത്യ 2022 പ്രദർശനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

(Release ID: 1867799) Visitor Counter : 134