റെയില്‍വേ മന്ത്രാലയം
മൊത്തം ബ്രോഡ് ഗേജ് ശൃംഖലയുടെ 81.51% വൈദ്യുതീകരണം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കി
Posted On:
14 OCT 2022 3:09PM by PIB Thiruvananthpuram
ഇന്ത്യൻ റെയിൽവേ അതിന്റെ സമ്പൂർണ ബ്രോഡ് ഗേജ് ശൃംഖലയുടെ വൈദ്യുതീകരണത്തിന് ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ഇന്ധന ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനും വിലയേറിയ വിദേശനാണ്യം ലാഭിക്കുന്നതിനും കാരണമാകും.
2022-23 സാമ്പത്തിക വർഷത്തിൽ (2022 സെപ്റ്റംബർ വരെ), ഇന്ത്യൻ റെയിൽവേ 851 റൂട്ട് കിലോമീറ്റർ (RKMs) വൈദ്യുതീകരണം കൈവരിച്ഛ് 51.4% വർധന രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വർഷത്തിൽ, വൈദ്യുതീകരണം നടന്നത് 562 റൂട്ട് കിലോമീറ്ററിൽ ആയിരുന്നു.
ഈ സാമ്പത്തിക വർഷത്തിൽ 6,500 RKM വൈദ്യുതീകരണം ആണ് ലക്ഷ്യമിടുന്നത്.
2021-22 കാലഘട്ടത്തിൽ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ 6,366 RKM കളുടെ റെക്കോർഡ് വൈദ്യുതീകരണം നേടിയെടുത്തു എന്നത് എടുത്തുപറയേണ്ടതാണ്. നേരത്തെ, 2020-21 കാലയളവിൽ 6,015 RKM ആയിരുന്നു ഉയർന്ന വൈദ്യുതീകരണം.
30.09.2022 ലെ കണക്കനുസരിച്ച്, ഇന്ത്യൻ റയിൽവെയുടെ 65,141 RKM (KRCL ഉൾപ്പെടെ) വരുന്ന BG ശൃംഖലയുടെ, 53,098 RKM വൈദ്യുതീകരിച്ചു. ഇത് മൊത്തം BG ശൃംഖലയുടെ 81.51% ആണ്.
******************************************
RRTN
(Release ID: 1867766)
Visitor Counter : 146