പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഒക്ടോബർ 13ന് ഹിമാചൽ പ്രദേശിലെ ഉനയും ചമ്പയും സന്ദർശിക്കും


ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ഉനയിൽ ബ്രഹത് ഡ്രഗ് പാർക്കിന് തറക്കല്ലിടും

ഉന (ഐ ഐ ഐ ടി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും - 2017ൽ പ്രധാനമന്ത്രിയാണ് അതിന്റെ തറക്കല്ലിട്ടത്.

ഹിമാചലിലെ ഉനയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ചമ്പയിൽ പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികൾക്ക് തറക്കല്ലിടും

ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് (പിഎംജിഎസ്‌വൈ)-III പ്രധാനമന്ത്രി തുടക്കം കുറിക്കും


Posted On: 12 OCT 2022 3:46PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 13 ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും.  ഹിമാചലിലെ  ഉന റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഒരു പൊതുചടങ്ങിൽ പ്രധാനമന്ത്രി ഉന  ഐഐഐടി  രാജ്യത്തിന് സമർപ്പിക്കുകയും ഉനയിലെ വൻ  ഔഷധ പാർക്കിന്  തറക്കല്ലിടുകയും ചെയ്യും. അതിനുശേഷം, ചമ്പയിൽ ഒരു പൊതുചടങ്ങിൽ, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികൾക്ക്  തറക്കല്ലിടുകയും ഹിമാചൽ പ്രദേശിൽ  പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന്  ആരംഭം കുറിക്കുകയും ചെയ്യും .

പ്രധാനമന്ത്രി ഉനയിൽ 

ആത്മനിർഭർ ഭാരത് എന്ന പ്രധാനമന്ത്രിയുടെ വ്യക്തതയുള്ള ആഹ്വാനം, ഗവൺമെന്റിന്റെ വിവിധ പുതിയ സംരംഭങ്ങളുടെ പിന്തുണയിലൂടെ രാജ്യത്തെ ഒന്നിലധികം മേഖലകളിൽ സ്വാശ്രയത്വം കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുന്നതിലേക്ക് നയിച്ചു. അത്തരത്തിലുള്ള ഒരു പ്രധാന മേഖല ഫാർമസ്യൂട്ടിക്കൽസ് ആണ്, ഈ മേഖലയിൽ സ്വാശ്രയത്വം  കൈവരിക്കുന്നതിനായി, ഉന ജില്ലയിലെ ഹരോളിയിൽ 1900 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന ബൾക്ക് ഡ്രഗ് പാർക്കിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.  ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പാർക്ക് സഹായിക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും    20,000-ത്തിലധികം പേർക്ക് തൊഴിൽ നൽകുകയും ചെയ്യും . ഈ മേഖലയുടെ  സാമ്പത്തിക  . പ്രവർത്തനങ്ങൾക്ക്  ഇത് ഊർജം പകരും. 

ഉന  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി)  പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 2017ൽ പ്രധാനമന്ത്രിയാണ് ഇതിന്റെ തറക്കല്ലിട്ടത്. നിലവിൽ 530-ലധികം വിദ്യാർത്ഥികൾ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നുണ്ട്.

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയും  പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അംബ് അണ്ടൗറയിൽ നിന്ന് ന്യൂഡൽഹി വരെയാണ് ഈ ട്രെയിനിന്റെ സർവീസ്.  ഇത് രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും, മുമ്പത്തേതിനേക്കാൾ നൂതന പതിപ്പാണിത്, ഇത് വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗത കൈവരിക്കാൻ കഴിവുള്ളതുമാണ്. വെറും 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കും  . ട്രെയിനിന്റെ വരവ് ഈ മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കാനും സുഖകരവും വേഗതയേറിയതുമായ യാത്രാമാർഗ്ഗം പ്രദാനം ചെയ്യാനും സഹായിക്കും.

പ്രധാനമന്ത്രി ചമ്പയിൽ :


രണ്ട് ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും - 48 മെഗാവാട്ടിന്റെ ചഞ്ചു-III ജലവൈദ്യുത പദ്ധതി, 30 മെഗാവാട്ടിന്റെ ദേതാൾ ചഞ്ചു ജലവൈദ്യുത പദ്ധതിയും . ഈ രണ്ട് പദ്ധതികളും പ്രതിവർഷം 270 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉൽപ്പാദിപ്പിക്കും, ഹിമാചൽ പ്രദേശിന് ഈ പദ്ധതികളിൽ നിന്ന്  ഏകദേശം 110 കോടി  രൂപയുടെ വാർഷിക വരുമാനം പ്രതീക്ഷിക്കുന്നു. 

സംസ്ഥാനത്തെ 3125 കിലോമീറ്റർ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് (പിഎംജിഎസ്‌വൈ)-III  പ്രധാനമന്ത്രി തുടക്കം കുറിക്കും. സംസ്ഥാനത്തെ 15 അതിർത്തികളിലും വിദൂര ബ്ലോക്കുകളിലുമായി 440 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് ഈ ഘട്ടത്തിൽ കേന്ദ്രഗവണ്മെന്റ്  420 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ND



(Release ID: 1867100) Visitor Counter : 128