പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

2022 ലെ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കുള്ള പദ്ധതിയും വെബ് പോർട്ടലും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സമാരംഭിച്ചു

Posted On: 03 OCT 2022 1:28PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്ടോബർ 03, 2022

2022ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കായുള്ള വെബ് പോർട്ടൽ (http://www.pmawards.gov.in) കേന്ദ്ര പേഴ്‌സണൽ, പൊതു പരാതി, പെൻഷൻ സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കി.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ (ഭരണ പരിഷ്കാരങ്ങൾ)/(ഐടി), ഡിസി-കൾ/ഡിഎം-മാർ എന്നിവരും 2020 ബാച്ചിലെ അസിസ്റ്റന്റ് സെക്രട്ടറിമാരും ഹൈബ്രിഡ് രീതിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

പ്രധാനമന്ത്രിയുടെ അവാർഡിനായുള്ള വെബ് പോർട്ടലിലെ രജിസ്ട്രേഷൻ 2022 ഒക്‌ടോബർ 3 മുതൽ ആരംഭിക്കും. അപേക്ഷകൾ, 2022 ഒക്ടോബർ 3 മുതൽ 2022 നവംബർ 28 വരെ സമർപ്പിക്കാവുന്നതാണ്.

ക്രിയാത്മകമായ മത്സരം, നൂതനാശയം, അനുകരണം, മികച്ച രീതികളുടെ സ്ഥാപനവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പിഎം എക്സലൻസ് അവാർഡ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ അവാർഡിൽ ട്രോഫി, സാക്ഷ്യപത്രം എന്നിവയ്ക്കൊപ്പം പ്രോജക്റ്റ്/പദ്ധതി നടപ്പിലാക്കുന്നതിനോ, ഏതെങ്കിലും പ്രദേശത്തെ വിഭവങ്ങളുടെ ജനക്ഷേമ സേവനങ്ങളുടെ വിടവുകൾ നികത്തുന്നതിനോ വേണ്ടി വിനിയോഗിക്കുന്നതിന് അവാർഡ് ലഭിച്ച ജില്ല/സംഘടനയ്ക്ക് 20 ലക്ഷം രൂപയുടെ ആനുകൂല്യം എന്നിവ ലഭിക്കും.

2020 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെയാണ് പരിഗണനാ കാലയളവ്. 2022ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരത്തിൽ വിവിധ വിഭാഗങ്ങളിലായി മൊത്തം 16 അവാർഡുകൾ നൽകും.

2022-ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കുള്ള പദ്ധതി ഇനിപ്പറയുന്ന മേഖലകളിലെ ഉദ്യോഗസ്ഥരുടെ സംഭാവനകളെ അംഗീകരിക്കാൻ ലക്ഷ്യമിടുന്നു:

എ. ഹർ ഘർ ജൽ യോജനയിലൂടെ ശുചിത്വ ജല പരിപാടി പ്രോത്സാഹിപ്പിക്കുന്നു

ബി. ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിലൂടെ സ്വസ്ത് ഭാരത് (ആരോഗ്യ ഭാരതം) പ്രോത്സാഹിപ്പിക്കുക.

സി. സമഗ്ര ശിക്ഷയിലൂടെ തുല്യവും സമഗ്രവുമായ ക്ലാസ് റൂം അന്തരീക്ഷത്തോടുകൂടിയ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു

ഡി. നൂതനാശയങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ട് ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിലൂടെയുള്ള സമഗ്ര വികസനം.

സ്ക്രീനിംഗ് കമ്മിറ്റി മുഖേനയുള്ള ജില്ലകളുടെ / സംഘടനകളുടെ ചുരുക്കപ്പട്ടിക (ഒന്നാം, രണ്ടാം ഘട്ടം), വിദഗ്ധ സമിതിയുടെയും എംപവേർഡ് കമ്മിറ്റിയുടെയും വിലയിരുത്തൽ എന്നിവ മൂല്യനിർണയത്തിൽ ഉൾപ്പെടും. അവാർഡുകൾക്കായുള്ള എംപവേർഡ് കമ്മിറ്റിയുടെ ശുപാർശകൾക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം തേടും.

 
 
RRTN/SKY
 
*****

(Release ID: 1864765) Visitor Counter : 161