യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഒരു മാസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക സ്വച്ഛ് ഭാരത് 2022 പ്രചാരണത്തിന് ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ നാളെ തുടക്കം കുറിക്കും

Posted On: 30 SEP 2022 2:06PM by PIB Thiruvananthpuram

ഒരു മാസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക സ്വച്ഛ് ഭാരത് 2022 പ്രചാരണത്തിന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ നാളെ (2022 ഒക്ടോബർ 1) തുടക്കം കുറിക്കും.

നെഹ്‌റു യുവ കേന്ദ്ര സംഘട്ടനോട് (Nehru Yuva Kendra Sangathan -NYKS) അനുബദ്ധമായി പ്രവർത്തിക്കുന്ന യൂത്ത് ക്ലബ്ബുകളുടെയും നാഷണൽ സർവീസ് സ്‌കീമിനോട് അനുബദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ശൃംഖലയിലൂടെ രാജ്യത്തുടനീളമുള്ള 744 ജില്ലകളിലെ 6 ലക്ഷം ഗ്രാമങ്ങളിൽ സ്വച്ഛ് ഭാരത് 2022 പരിപാടി സംഘടിപ്പിക്കും. സ്വച്ഛ് ഭാരത് 2022 മുഖേന ഒരു കോടി കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനാണ് യുവജനകാര്യ വകുപ്പ് ലക്ഷ്യമിടുന്നത്.

ബോധവത്ക്കരണം, ജനങ്ങളെ അണിനിരത്തുക, ശുചിത്വ ഇന്ത്യ യാഥാർത്ഥ്യമാക്കാൻ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വച്ഛ് ഭാരത് 2022 ആരംഭിക്കുന്നതെന്ന് ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇത് ലോക സന്തോഷ സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തും.

2022 ഒക്ടോബർ 01 മുതൽ ഒക്ടോബർ 31 വരെ രാജ്യത്തെ എല്ലാ ജില്ലകളിലേയും പൊതു ഇടങ്ങളിലും  വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് സ്വച്ഛ് ഭാരത് 2022 പരിപാടിയുടെ ലക്‌ഷ്യം. സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും PRI-കളെയും സർക്കാരിതര സംഘടനകളെയും പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . "സ്വച്ഛ് കാൽ: അമൃത് കാൽ" എന്ന മന്ത്രത്തിന് പ്രചാരണം നൽകാനും ജനപങ്കാളിത്തത്തോടെ (ജൻ ഭാഗിദാരി) ഈ പരിപാടി ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.

Earlier informing about the Swachh Bharat 2022 in a video message Shri Anurag Thakur said that Swachh Bharat 2022 will be launched RRTN


(Release ID: 1863776) Visitor Counter : 149