പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഒക്ടോബർ ഒന്നിന് 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കും


ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 30 SEP 2022 11:49AM by PIB Thiruvananthpuram

പുതിയൊരു  സാങ്കേതിക യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ  5G സേവനങ്ങൾക്ക്  രാജ്യത്തു് തുടക്കം കുറിക്കും . തടസ്സമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റ നിരക്ക്, കുറഞ്ഞ നിർജീവത , ഉയർന്ന വിശ്വസനീയമായ ആശയവിനിമയം  എന്നിവ  5ജി സാങ്കേതികവിദ്യ നൽകും. ഇത് ഊർജ്ജ കാര്യക്ഷമത, സ്പെക്ട്രം , നെറ്റ്‌വർക്ക് കാര്യക്ഷമത എന്നിവയും  വർദ്ധിപ്പിക്കും.

ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ (ഐഎംസി) ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  "നവ ഡിജിറ്റൽ പ്രപഞ്ചം " എന്ന പ്രമേയവുമായിട്ടാണ്  ഒക്ടോബർ 1 മുതൽ 4 വരെ ഐഎംസി 2022  സംഘടിപ്പിച്ചിട്ടുള്ളത് . ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള ഏറ്റെടുക്കലും വ്യാപനവും മൂലം ഉയർന്നുവരുന്ന അതുല്യമായ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനും, ചർച്ച ചെയ്യുന്നതിനും  സമ്മേളനം  പ്രമുഖ ചിന്തകരെയും സംരംഭകരെയും നൂതനാശയക്കാരെയും ഗവണ്മെന്റ്  ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരും.

ND



(Release ID: 1863664) Visitor Counter : 196