പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav g20-india-2023

'ബിൽഡിംഗ് സയൻസ് ലീഡേഴ്‌സ് പ്രോഗ്രാം' ന്യൂ ഡൽഹിയിൽ ആരംഭിച്ചു

Posted On: 29 SEP 2022 3:38PM by PIB Thiruvananthpuramന്യൂ ഡൽഹി: സെപ്‌റ്റംബർ 29, 2022

പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ശാസ്ത്രത്തെ പ്രയോജനപ്പെടുത്താൻ, സമൂഹവുമായി ശാസ്ത്ര സാങ്കേതിക വികസനം സമന്വയിപ്പിക്കാൻ 'ശാസ്ത്ര നേതാക്കൾ' ആവശ്യമാണെന്ന് കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഗവണ്മെന്റിന്റെ സേവന വിതരണത്തിന്, ശാസ്ത്രജ്ഞർ അവരുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും പൊതുനന്മയ്ക്കായി ശാസ്ത്രം എത്തിക്കുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്നും 'ബിൽഡിംഗ് സയൻസ് ലീഡേഴ്‌സ് പ്രോഗ്രാം' ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

സെന്റർ ഫോർ ടെക്നോളജി, ഇന്നൊവേഷൻ ആൻഡ് ഇക്കണോമിക് റിസർച്ച് (സിടിഐഇആർ), അഹമ്മദാബാദ് സർവ്വകലാശാല എന്നിവയുമായി സഹകരിച്ച്, 'ബിൽഡിംഗ് സയൻസ് ലീഡേഴ്‌സ് ഇൻ ഇന്ത്യ' പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ, കേന്ദ്ര ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ (പിഎസ്എ) ഓഫീസ്, ഐഎസ്ആർഒ എന്നിവയുടെ പങ്കിനെ ശ്രീ ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.  

ലാബുകൾക്ക് നേതൃത്വം നൽകുന്ന അല്ലെങ്കിൽ നേതൃപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതും, ഭാവിയിൽ ഗവേഷണ സംഘടനകളുടെ ഡയറക്ടർമാരാകാൻ സാധ്യതയുള്ളതുമായ  ശാസ്ത്രജ്ഞർക്കായി സവിശേഷമായി രൂപകൽപ്പന ചെയ്ത എക്സിക്യൂട്ടീവ് ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് ‘ബിൽഡിംഗ് സയൻസ് ലീഡേഴ്‌സ് ഇൻ ഇന്ത്യ’ എന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരിലെ ആശയവിനിമയം, രൂപകൽപ്പന ശേഷി, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ പ്രധാന കഴിവുകൾ ഈ പരിപാടിയിലൂടെ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രോഗ്രാമിന്റെ ആദ്യ ബാച്ചിൽ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള 7 ശാസ്ത്ര വകുപ്പുകളിൽ - DST, DBT, ISRO, DAE, CSIR, MoES, MoEFCC നിന്നുള്ള പങ്കാളിത്തമുണ്ട്. വകുപ്പുകളിലുടനീളമുള്ള ശാസ്ത്രജ്ഞർ പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ഈ സമീപനം ലക്ഷ്യമിടുന്നു.

രണ്ട് ഘട്ടങ്ങളിലായാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തത്- ഘട്ടം 1 (ഓൺലൈൻ): രണ്ട് ദിവസത്തെ ഓൺലൈൻ പ്രോഗ്രാം സെപ്റ്റംബർ 7, 8 തീയതികളിൽ നടന്നു. ഘട്ടം 2 (വ്യക്തിഗതമായി): സെപ്റ്റംബർ 27- മുതൽ 30 വരെ നാല് ദിവസം ബാംഗ്ലൂർ ഐഎസ്ആർഒ-യിൽ നടക്കുന്നു.*****************************************************
RRTN

 
 


(Release ID: 1863438) Visitor Counter : 126