റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

പാസഞ്ചർ കാറുകളിൽ (M-1 വിഭാഗം) കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ശ്രീ നിതിൻ ഗഡ്കരി

Posted On: 29 SEP 2022 3:06PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്‌റ്റംബർ 29, 2022

വാഹന വ്യവസായം അഭിമുഖീകരിക്കുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും സ്ഥൂല സാമ്പത്തിക സഹചാര്യങ്ങളിൽ അത് ഉണ്ടാക്കിയ ആഘാതവും കണക്കിലെടുത്താണ് പാസഞ്ചർ കാറുകളിൽ (M-1 വിഭാഗം)  കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം 2023 ഒക്ടോബർ 01-മുതൽ മാത്രം നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ട്വീറ്റുകളുടെ പരമ്പരയിൽ പറഞ്ഞു.  

പാര്‍ശ്വ ആഘാതത്തിൽ നിന്ന് മോട്ടോർ വാഹന യാത്രികരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്, 1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ (CMVR) ഭേദഗതി ചെയ്തുകൊണ്ട് സുരക്ഷാ സവിശേഷതകൾ വർദ്ധിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. 2022 ഒക്‌ടോബർ 1-ന് ശേഷം നിർമ്മിക്കുന്ന M1 വിഭാഗത്തിലുള്ള വാഹനങ്ങളിൽ മുൻ നിരയിലെ ഔട്ട്‌ബോർഡ് സീറ്റിംഗ് പൊസിഷനുകളിൽ ഇരിക്കുന്നവർക്ക് ഒന്ന് വീതം ടു സൈഡ് /സൈഡ് ടോർസോ എയർ ബാഗുകൾ, ഔട്ട്‌ബോർഡ് സീറ്റിംഗ് പൊസിഷനുകളിൽ ഇരിക്കുന്ന വ്യക്തികൾക്ക് ഒന്ന് വീതം ടു സൈഡ് കർട്ടൻ/ട്യൂബ് എയർ ബാഗുകൾ എന്നിവ ഘടിപ്പിച്ചിരിക്കണം എന്ന് നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനം 2022 ജനുവരി 14-ന് പുറപ്പെടുവിച്ചിരുന്നു.


*****************************************************

RRTN



(Release ID: 1863398) Visitor Counter : 164