പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ടോക്കിയോയിലേക്ക് പുറപ്പെടും
Posted On:
26 SEP 2022 5:51PM by PIB Thiruvananthpuram
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാത്രി ജപ്പാനിലെ ടോക്കിയോയിലേക്ക് തിരിക്കും.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"പ്രിയ സുഹൃത്തും ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ മികച്ച ചാമ്പ്യനുമായ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ ഇന്ന് രാത്രി ടോക്കിയോയിലേക്ക് പോകുന്നു."
"എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഞാൻ പ്രധാനമന്ത്രി കിഷിദയോടും ശ്രീമതി ആബെയോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അബെ സാൻ വിഭാവനം ചെയ്തതുപോലെ ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും."
ND
(Release ID: 1862331)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada