മന്ത്രിസഭ
ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പി.വി മൊഡ്യൂളുകളില്‍ ഗിഗാ വാട്ട് അളവിലുള്ള ഉല്‍പ്പാദന ശേഷി കൈവരിക്കുന്നതിന് 'ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പി.വി മൊഡ്യൂളുകളുടെ ദേശീയ പരിപാടി'ക്ക് ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
21 SEP 2022 3:45PM by PIB Thiruvananthpuram
ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പി.വി (ഫോട്ടോവോള്‍ട്ടൈക്ക്) മൊഡ്യൂളുകളുടെ ദേശീയ പരിപാടിക്ക് ഉല്‍പ്പാദനബന്ധിത ആനുകൂല്യ പദ്ധതി (ട്രാഞ്ച് 2) നടപ്പിലാക്കുന്നതിനുള്ള നവീന പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പ.ിവി മൊഡ്യൂളുകളില്‍ ഗിഗാ വാട്ട് (ജി.ഡബ്ല്യു) അളവിലുള്ള ഉല്‍പ്പാദന ശേഷി കൈവരിക്കുന്നതിനാണ് 19,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുക..
ഇന്ത്യയില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പി.വി മൊഡ്യൂളുകളുടെ ഉല്‍പ്പാദനത്തിനുള്ള പരിസ്ഥിതി സൃഷ്ടിക്കുന്നതിനുള്ളതാണ് ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പി.വി മൊഡ്യൂളിനുള്ള ദേശീയ പരിപാടി. ഇതിലൂടെ
പുനരുപയോഗ ഊര്‍ജമേഖലയിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്. അത് ആത്മനിര്‍ഭര്‍ ഭാരത് മുന്‍കൈയെ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സൗരോര്‍ജ്ജ പി.വി നിര്‍മ്മാതാക്കളെ സുതാര്യമായ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുക്കുക. സൗരോര്‍ജ്ജ പി.വി. പ്ലാന്റുകള്‍ കമ്മിഷന്‍ ചെയ്തശേഷം 5 വര്‍ഷം ആഭ്യന്തരവിപണിയിലൂടെ വില്‍ക്കപ്പെടുന്ന ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പി.വി. മൊഡ്യൂളുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കി ഉല്‍പ്പാദന ബന്ധിത ആനുകൂല്യം വിതരണം ചെയ്യുന്നത്.
പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഫലങ്ങളും /നേട്ടങ്ങളും ഇനിപ്പറയുന്നവയാണ്:
1. സമ്പൂര്‍ണ്ണമായോ, ഭാഗീകമായോ പ്രതിവര്‍ഷം 65,000 മെഗാവാട്ട് ഉല്‍പ്പാദന ശേഷി സംയോജിപ്പിക്കുന്നതിനുള്ള, സൗരോര്‍ജ്ജ പി.വി മൊഡ്യൂളുകള്‍ സ്ഥാപിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
2. ഈ പദ്ധതി ഏകദേശം 94,000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം കൊണ്ടുവരും.
3. ഇ.വി.എ (എഥലീൻ വിനൈല്‍ അസറ്റേറ്റ്), സൗരോര്‍ജ്ജഗ്ലാസ് , ബാക് ഷീറ്റ് തുടങ്ങിയ സാമഗ്രികളുടെ സന്തുലിതാവസ്ഥയ്ക്ക് നിര്‍മ്മാണ ശേഷി സൃഷ്ടിക്കപ്പെടും.
4. ഏകദേശം 1,95,000 പേര്‍ക്ക് നേരിട്ടും 7,80,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരമുണ്ടാകും.
5. ഏകദേശം 1.37 ലക്ഷം കോടി രൂപയുടെ ഇറക്കുമതിക്ക് പകരമുള്ളവ ആഭ്യന്തമായി നിര്‍മ്മിക്കപ്പെടും.
6. സൗരോര്‍ജ്ജ പി.വി മൊഡ്യൂളുകളില്‍ ഉയര്‍ന്ന കാര്യക്ഷമത കൈവരിക്കുന്നതിനുള്ള ഗവേഷണത്തിനും വികസനത്തിനും പ്രേരണയുണ്ടാകും.
-ND-
(Release ID: 1861177)
Visitor Counter : 199
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada