ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പ്രധാനമന്ത്രിയുടെ ശുചിത്വ ഇന്ത്യ ദർശനം ജന മുന്നേറ്റത്തിന്റെ രൂപം കൈകൊണ്ടിരിക്കുന്നു - കേന്ദ്ര ഭവന നഗര കാര്യ സഹമന്ത്രി ശ്രീ കൗശൽ കിഷോർ


സ്വച്ഛത സ്റ്റാർട്ട്-അപ്പ് ചലഞ്ചിലെ വിജയികളെ മന്ത്രാലയം അനുമോദിച്ചു

Posted On: 21 SEP 2022 11:42AM by PIB Thiruvananthpuram

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം (MoHUA), സ്വച്ഛത സ്റ്റാർട്ടപ്പ് ചലഞ്ചിലെ വിജയികളെ 2022 സെപ്റ്റംബർ 21-ന് ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ അനുമോദിച്ചു. ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ കൗശൽ കിഷോർ, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ H.E. ഇമ്മാനുവൽ ലെനേൻ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശുചിത്വ ഇന്ത്യ എന്ന കാഴ്ചപ്പാട് സ്വച്ഛ് ഭാരത് മിഷൻ-അർബൻ (എസ്‌ബി‌എം) ആരംഭിച്ചതോടെ ജന മുന്നേറ്റമായി മാറിയതായി ചടങ്ങിൽ സംസാരിച്ച ശ്രീ കൗശൽ കിഷോർ പറഞ്ഞു. ഈ ദൗത്യത്തിന് കീഴിൽ മാലിന്യങ്ങൾ പുനരുപയോഗം ചെയ്ത് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നത് മാലിന്യ രഹിത നഗരങ്ങളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ സഹായിക്കുക മാത്രമല്ല, വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും.

https://static.pib.gov.in/WriteReadData/userfiles/image/image001ES64.jpg

 

 

https://static.pib.gov.in/WriteReadData/userfiles/image/image002OV9Y.jpg



സ്വച്ഛത സ്റ്റാർട്ടപ്പ് ചലഞ്ചിന് കീഴിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 30 സ്റ്റാർട്ടപ്പുകളിൽ മികച്ച 10 എണ്ണത്തിന് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫ്രഞ്ച് ഗവൺമെന്റിന്റെ സംരംഭമായ ഫ്രഞ്ച് ടെക്കിൽ നിന്ന് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ശേഷിക്കുന്ന 20 സ്റ്റാർട്ടപ്പുകളിൽ ഓരോന്നിനും കേന്ദ്ര ഗവൺമെന്റിന്റെ 20 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

https://static.pib.gov.in/WriteReadData/userfiles/image/image0030LUQ.jpg

സ്വച്ഛ് ഭാരത് മിഷൻ-അർബന്റെ പരിധിയിൽ, 2022 ജനുവരി മുതൽ, AFD, DPIIT എന്നിവയുടെ പങ്കാളിത്തത്തോടെ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വച്ഛത സ്റ്റാർട്ടപ്പ് ചലഞ്ച് ആരംഭിച്ചു. രാജ്യത്തെ  മാലിന്യ സംസ്‌കരണ മേഖലയുടെ സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വ്യവസായ സംരംഭങ്ങളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ചലഞ്ച് ലക്ഷ്യമിടുന്നത്.

എൻ‌ജി‌ഒകൾ, അക്കാദമിക് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പങ്കാളികളിൽ നിന്നും എൻട്രികളും പരിഹാരമാർഗ്ഗങ്ങളും ക്ഷണിച്ചുകൊണ്ട് 2021 ഡിസംബറിൽ അവതരിപ്പിച്ച സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലൂടെ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം അടിസ്ഥാന തലത്തിൽ ഒരു  മത്സരം നടത്തി. ടെക്‌നോളജി ചലഞ്ചിൽ വിജയികളായ സ്റ്റാർട്ടപ്പുകൾക്ക് 2022 ജനുവരിയിൽ തുടർന്നുള്ള സ്വച്ഛത സ്റ്റാർട്ടപ്പ് ചലഞ്ചിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു.
 
******
RRTN


(Release ID: 1861130) Visitor Counter : 136