പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് പ്രധാന മന്ത്രി ഐടി ഐ കൗശല്‍ ദീക്ഷന്ത് സമാരോഹില്‍ നടത്തിയ പ്രഭാഷണം

Posted On: 17 SEP 2022 4:35PM by PIB Thiruvananthpuram

നമസ്‌കാര്‍,

ഇന്ന് രാജ്യത്തെ ലക്ഷക്കണക്കിന് ഐടിഐ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ അവസരം ലഭിച്ചത് സവിശേഷ ഭാഗ്യമായി ഞാന്‍ കരുതുന്നു. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ, അധ്യാപകരെ ലോക വിദ്യാഭ്യാസ മേഖലയിലെ മറ്റ് വിശിഷ്ടാതിഥികളെ, മഹതീ മഹാന്മാരെ,
21-ാം നൂറ്റാണ്ടിലേയ്ക്ക് മുന്നേറുന്ന നമ്മുടെ രാജ്യം ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇതാദ്യമായി  ഐടിഐകളിലെ ഒന്‍പതു ലക്ഷത്തോളം വിദ്യാര്‍ഥികളുടെ കൗശല്‍ ദീക്ഷന്ത്് സമാരോഹ് സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ 40 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ വിഡിയോ കോണ്‍ഫറണ്‍സിങ്  വിര്‍ച്വല്‍ സംവിധാനത്തിലൂടെ ഇപ്പോള്‍ നമുക്കൊപ്പമുണ്ട്. അതിവിശിഷ്ടമായ ഈ സന്ദര്‍ഭത്തില്‍ ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കൗശല്‍ ദീക്ഷന്ത് സമാരോഹ് ആശംസിക്കുന്നു. ഇന്ന് വിശ്വകര്‍മാവിന്റെ ജന്മദിനം കൂടിയാണ്്. . നിങ്ങള്‍ നൈപുണ്യത്തിന്റെ പാതയിലേയ്ക്ക് പ്രവേശിക്കുന്ന കൗശല്‍ ദീക്ഷന്ത് സമാരോഹും വിശ്വകര്‍മ്മ ജയന്തിയുടെ മംഗള വേളയും ഒരേ ദിവസം തന്നെ വന്നു ഭവിക്കുക എന്നത്  വളരെ അത്ഭുതകരമായ ആകസ്മികത്വമാണ്.  നിങ്ങളുടെ ഈ യാത്രയുടെ ഹൃദ്യമായ ആരംഭം പോല ഭാവിയും കൂടുതല്‍ സര്‍ഗ്ഗാത്മകമാകട്ടെ എന്ന് വളരെ ആത്മവിശ്വാസത്തോടെ എനിക്ക് പറയാന്‍ സാധിക്കും.   നിങ്ങള്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സന്തോഷകരമായ വിശ്വകര്‍മ്മ ജയന്തി ആശംസിക്കുന്നു.
സുഹൃത്തുക്കളെ,
വിസ്വകര്‍മ്മ ജയന്തി നൈപുണ്യ പ്രതിഷ്ഠാപനത്തിന്റെ ഉത്സവമാണ്. ഒരു ശില്‍പി നിര്‍മ്മിക്കുന്ന വിഗ്രഹത്തെ നമുക്ക് ഈശ്വരന്‍ എന്നു വിളിക്കാനാകില്ല. കരണം അതിലേയ്ക്ക് ജീവന്‍ നിവേശിപ്പിച്ചിട്ടില്ല. ഇന്ന് നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ദിവസമാണ്.  നിങ്ങളുടെ നൈപുണ്യം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന വിശ്വകര്‍മജയന്തിയുടെ അവസരമാണ്. കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തിയെ ആദരിക്കലാണ് സത്യത്തില്‍ വിശ്വകര്‍മ ജയന്തി, അത് തൊഴിലാളികളുടെ ദിവസമാണ്. നമ്മുടെ രാജ്യത്ത് ഒരു തൊഴിലാളിയുടെ നൈപുണ്യത്തെ ഈശ്വരന്റെ ഭാഗമായാണ് കാണുന്നത്. അവനെ വിശ്വകര്‍മ്മാവിന്റെ രൂപത്തിലാണ് കാണുന്നത്. അതായത് നിങ്ങളിലുള്ള നൈപുണ്യത്തില്‍ എവിടെയോ ഈശ്വരന്റെ അംശം ഉണ്ട്. വിശ്വകര്‍മ്മ ദേവന് ആദരം അര്‍പ്പിക്കുന്ന വൈകാരികമായ  ചടങ്ങാണ് ഇതെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതിനെ കൗശലാഞ്ജലി എന്നോ കര്‍മ്മാഞ്ജലി എന്നോ വിളിക്കാം. അതായിരിക്കും വിശ്വകര്‍മ്മ ജന്മ വാര്‍ഷികത്തെക്കാള്‍ കൂടുതല്‍ ഉത്കൃഷ്ടം.
കഴിഞ്ഞ എട്ടു വര്‍ഷമായി വിശ്വകര്‍മ്മ ദേവന്റെ പ്രചോദനത്താല്‍ രാജ്യത്ത് നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ശ്രമേവ ജയതേ എന്ന നമ്മുടെ പാരമ്പര്യം തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങളാണ്  നടക്കുന്നത്. നൈപുണ്യ വികസനത്തിന് തുല്യ ഊന്നല്‍ കൊടുത്തുകൊണ്ട് രാജ്യം ഒരിക്കല്‍ കൂടി ഇന്ന് നൈപുണ്യത്തെ ആദരിക്കുകയാണ്.  ഈ നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടായി മാറ്റുന്നതിന് രാജ്യത്തെ ചെറുപ്പക്കാര്‍ വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലും ഒരു പോലെ സമര്‍ത്ഥരാകുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതു മനസിലാക്കി നമ്മുടെ ഗവണ്‍മെന്റ്  യുവാക്കളുടെ നൈപുണ്യ വികസനത്തിനായി പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്നു. രാജ്യത്തെ പ്രഥമ ഐടിഐ 1950 ല്‍ ആണ് സ്ഥാപിതമായത്. പിന്നെത്തെ ഏഴു പതിറ്റാണ്ടുകള്‍ കൊണ്ട് 10,000 ഐടിഐ കള്‍ രൂപീകൃതമായി. ഞങ്ങളുടെ ഭരണകാലത്ത് കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ 5000 ഐടിഐകള്‍ രാജ്യത്ത് സ്ഥാപിതമായി. കഴിഞ്ഞ എട്ടു വര്‍ഷം നാലു ലക്ഷം പുതിയ സീറ്റുകള്‍ ഐടിഐ കളോട് കൂട്ടി ചേര്‍ക്കപ്പെട്ടു. ഇതിനുമുപരി ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ്, ആയികരക്കണക്കിനു നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും രാജ്യമെമ്പാടും തുറന്നു. സ്‌കൂള്‍ തലങ്ങളില്‍ നൈപുണ്യ വികസനത്തിനായി, ഗവണ്‍മെന്റ്  5000 നൈപുണ്യ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ പോകുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രായോഗിക പരിജ്ഞാനാടിസ്ഥാനത്തിലുള്ള പഠനവും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ നൈപുണ്യ പാഠ്യപദ്ധതിയും രാജ്യത്തെ സ്്കൂളുകളില്‍ ആരംഭിക്കും. ഐടിഐകളിലെ വിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന  മറ്റൊരു തീരുമാനവും ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്.  പത്താം ക്ലാസ് പാസായ ശേഷം ഐടിഐകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  നാഷണല്‍ ഓപ്പണ്‍ സ്‌കൂളുകള്‍ വഴി  എളുപ്പത്തില്‍ 12-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റുകളും കരസ്തമാക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്കു തുടര്‍പഠനത്തിന് സഹായകരമാകും.നിങ്ങള്‍ക്കു പ്രയോജനകരമായ മറ്റൊരു സുപ്രധാന തീരുമാനം ഏതാനും മാസം മുമ്പെ എടുത്തിരുന്നു. ഐടിഐകളില്‍ നിന്നു പരിശീലനം നേടിയിട്ടുള്ളവരെ പട്ടാളത്തില്‍ സ്വീകരിക്കുന്നതിന് ഇപ്പോള്‍ പ്രത്യേക വ്യവസ്ഥയുണ്ട്.  അതായത് ഐടിഐകളില്‍ നിന്നു പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്ക് പട്ടാളത്തിലും അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നു.
സുഹൃത്തുക്കളെ
നാലാം വ്യവസായിക വിപ്ലവത്തിന്റെ ഈ യുഗത്തില്‍ ഇന്ത്യയുടെ വിജയത്തിനായി ഐടിഐകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. കാലമനുസരിച്ച് ജോലിയുടെ സ്വഭാവവും മാറുകയാണ്.  അതിനാല്‍  ഐടിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആധുനിക പാഠ്യക്രമങ്ങളും  കൂടി എളുപ്പത്തില്‍ സംലഭ്യമാകുന്നതിന് ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഇന്ന് കോഡിംങ്, നിര്‍മ്മിത ബുദ്ധി, റൊബോട്ടിക്‌സ്, ത്രിമാന പ്രിന്റിംങ്, ഡ്രോണ്‍ സാങ്കേതിക വിദ്യ, ടെലി മെഡിസിന്‍,  തുടങ്ങിയവ ഐടിഐകളില്‍ പഠിപ്പിക്കുന്നുണ്ട്. സൗരോര്‍ജ്ജം, വൈദ്യുതി  വാഹന തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നേതൃനിരയിലാണ് എന്ന് നിങ്ങള്‍ക്കറിയാം. നമ്മുടെ പല ഐടിഐകളിലും ഇത്തരം പാഠ്യ വിഷയങ്ങള്‍ പഠിപ്പിച്ചു തുടങ്ങുന്നതോടെ നിങ്ങള്‍ക്ക് തൊഴില്‍സാധ്യത വര്‍ധിക്കും.
സുഹൃത്തുക്കളെ,
ഇന്ന് സാങ്കേതിക വിദ്യയുടെ വികസനത്തോടെ നമ്മുടെ രാജ്യത്ത് തൊഴില്‍ അവസരങ്ങളും വര്‍ധിക്കുകയാണ്. ഉദാഹരണത്തിന്  രാജ്യത്ത് എല്ലാ ഗ്രാമങ്ങളിലും ഓപ്റ്റിക്കല്‍ ഫൈബര്‍ വഴി ലക്ഷക്കണക്കിനു  പൊതു ജന സേവന കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ  ഐടിഐകളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ ്അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മൊബൈല്‍ ഫോണ്‍ റിപ്പയറിംങ്,  പുതിയ കാര്‍ഷിക സാങ്കേതിക വിദ്യ, ഡ്രോണ്‍ വഴി മരുന്നു തളി, അങ്ങനെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ പലതരം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഐടിഐകളുടെ പങ്ക് ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ കാലികമായ പരിഷ്‌കാരങ്ങള്‍ ഐടിഐകളിലും നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് പരിശ്രമിച്ചു വരുന്നു.
സുഹൃത്തുക്കളെ,
നൈപുണ്യ വികസനത്തിനൊപ്പം  തന്നെ യുവാക്കള്‍ അനൗദ്യോഗിക നൈപുണ്യം നേടുക എന്നതും പ്രധാനമാണ്. ഇതിനും ഐടിഐകളില്‍ പ്രത്യേക ഊന്നല്‍ നല്കുന്നുണ്ട്.  ഈ പാഠ്യക്രമത്തില്‍ ബിസിനസ് പ്ലാന്‍, ബാങ്ക് വായ്പ ലഭിക്കുന്ന പദ്ധതികള്‍,  ഫാറങ്ങള്‍ പൂരിപ്പിക്കുന്നത് എങ്ങിനെ, പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ട്.ഗവണ്‍മെന്റിന്റെ ഈ പരിശ്രമങ്ങള്‍ വഴി, ഇന്ത്യയില്‍ നൈപുണ്യത്തിന്റെ കാര്യത്തില്‍ ഗുണമേന്മയും വൈവിധ്യവും ഉണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി  നമ്മുടെ ഐടിഐ കളില്‍ നിന്നു പാസാകുന്നവര്‍  ലോക നൈപുണ്യ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്തമാക്കുന്നുണ്ട്.

സുഹൃത്തുക്കളെ,

നൈപുണ്യവികസനവുമായി ബന്ധപ്പെട്ട് തുല്യ പ്രാധാന്യമുള്ള മറ്റൊരു കാര്യം കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഒരു യുവാവിന് വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും ശക്തിയുള്ളപ്പോള്‍  അയാളുടെ ആത്മവിശ്വാസം തനേ വര്‍ധിക്കും.  നൈപുണ്യം യുവാക്കളെ ശാക്തീകരിക്കുമ്പോള്‍,  അവന്റെ മനസില്‍ വരുന്നത് എങ്ങിനെ സ്വന്തം സംരംഭം തുടങ്ങാം എന്നാണ്. ഈ സ്വയം തൊഴിലിന്റെ ചേതനയെ പിന്താങ്ങുന്നതിന്  നിങ്ങള്‍ക്ക് ഇന്ന് മുദ്ര യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ തുടങ്ങിയ വായ്പാ പദ്ധതികള്‍ ഉണ്ട്. ലക്ഷ്യം മുന്നിലുണ്ട്. നിങ്ങള്‍ ആ ദിശയില്‍ മുന്നോട്ടു നീങ്ങിയാല്‍ മതി. ഇന്ന് രാഷ്ട്രം നിങ്ങളുടെ കരം പിടിക്കും. നാളെ നിങ്ങളാണ് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത്. അടുത്ത 25 വര്‍ഷത്തെ നിങ്ങളുടെ ജീവിതം അതി പ്രധാനമാണ്.  അതുപോലെ അമൃത കാലത്തിന്റെ 25 വര്‍ഷങ്ങളും രാജ്യത്തെ സംബന്ധിച്ചിടത്തോളം തുല്യ പ്രാധാന്യമുള്ളതാകുന്നു.നിങ്ങള്‍ എല്ലാവരുമാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രചാരക നേതാക്കള്‍.  ഇന്ത്യയുടെ വ്യവസായത്തിന്‍െ നട്ടെല്ലാണ് നിങ്ങള്‍.  അതിനാല്‍ വികസിത ഇന്ത്യ എന്ന പ്രതിജ്ഞ സാക്ഷാത്ക്കരിക്കുന്നതില്‍ നിങ്ങള്‍ക്കു ബൃഹത്തായ  പങ്കു വഹിക്കാനുണ്ട്.
സുഹൃത്തുക്കളെ,
ഒരു കാര്യം കൂടി നിങ്ങള്‍ ഓര്‍ക്കണം. ഇന്ന ലോകത്തിലെ പ്രധാനപ്പെട്ട പല രാജ്യങ്ങള്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനും ഗതിവേഗം നിലനിര്‍ത്തുന്നതിനും സമര്‍ത്ഥരായ തൊഴിലാളികളെ  ആവശ്യമുണ്ട്. അതിനാല്‍ രാജ്യത്തും പുറം രാജ്യങ്ങളിലും  നിങ്ങള്‍ക്കായി അവസരങ്ങള്‍ കാത്തു നില്‍ക്കുന്നു. മാറുന്ന ആഗോള സാഹചര്യത്തില്‍ ഇന്ത്യയിലുള്ള  ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചു വരികയാണ്.  ഇന്ത്യയുടെ തൊഴില്‍ സേനയും യുവശക്തിയും ഏതു വലിയ വെല്ലുവിളിയും ഏറ്റെടുക്കാന്‍ ശേഷിയുള്ളതാണ് എന്നു കൊറോണ കാലത്തു പോലും തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ യുവാക്കള്‍ എല്ലാ രാജ്യങ്ങളിലും അവരുടെ പാദമുദ്രകള്‍ പതിക്കുന്നുണ്ട്. ആരോഗ്യ മേഖല, ഹോട്ടല്‍ മേഖല, ഡിജിറ്റല്‍ മേഖല, ദുരന്ത നിവാരണ മേഖല എവിടെയും  അവരുടെ നൈപുണ്യവും കഴിവും തെളിഞ്ഞു കാണാം. എന്റെ വിദേശ സന്ദര്‍ശന വേളയില്‍ പ്രമുഖ ലോക നേതാക്കള്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവിടെയുള്ള ഒരു കെട്ടിടം,  അല്ലെങ്കില്‍ ഒരു പദ്ധതി പൂര്‍ത്തിയാക്കിയത് ഇന്ത്യക്കാരാണ് എന്ന്. ഈ വിശ്വസത്തിന്റെ പൂര്‍ണ പ്രയോജനം നിങ്ങള്‍ക്കാണ്.
ഇന്ന് നിങ്ങളോട് എനിക്ക് ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്.  നിങ്ങള്‍ ഇന്നു പഠിച്ച കാര്യങ്ങളാണ് നിങ്ങളുടെ ഭാവിയിയുടെ അടിസ്ഥാനം. പക്ഷെ  നിങ്ങള്‍ നിങ്ങളുടെ നൈപുണ്യം കാലത്തിനനുസരിച്ച് നവീകരിച്ചു കൊണ്ടിരിക്കണം. അതിനാല്‍ നൈപുണ്യത്തിലേയ്ക്കു വരുമ്പോള്‍ നിങ്ങളുടെ മന്ത്രം നൈപുണ്യം നേടുക, വീണ്ടും നൈപുണ്യം നേടുക, പിന്നെയും നൈപുണ്യം നേടുക എന്നതാവണം. നിങ്ങള്‍ ആയിരിക്കുന്ന മേഖലയില്‍ എന്താണ് പുതിയ കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന് വീക്ഷിച്ചുകൊണ്ടിരിക്കണം. ഓട്ടോമൊബൈല്‍ ആണ് നിങ്ങളുടെ വിഷയം എങ്കില്‍ ഇലക്ടട്രിക് വാഹനങ്ങള്‍ പോലെ ആ മേഖലയില്‍ വരുന്ന പുതിയ കാര്യങ്ങള്‍ പഠിക്കണം. അതുപോലെ എല്ലാ മേഖലകളിലും. കാലത്തിനനുസരിച്ച് നിങ്ങളുടെ നൈപുണ്യം നവീകരിക്കപ്പെടണം. പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ നിങ്ങളുടെ വളര്‍ച്ച പതിന്മടങ്ങാകും. അതിനാല്‍ പുതിയ നൈപുണ്യം ആര്‍ജ്ജിക്കുക. നിങ്ങളുടെ അറിവുകള്‍ പങ്കിടുക, നിങ്ങള്‍ മുന്നേറും എന്ന് എനിക്ക് ഉറപ്പുണ്ട്.  പുതിയ ഇന്ത്യയുടെ  ഭാവിക്ക്   നിങ്ങളുടെ നൈപുണ്യം ദിശാബോധം നല്‍കും.
സുഹൃത്തുക്കളെ, നിങ്ങളോട് ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. ഒരിക്കലും സ്വയം വിലകുറച്ച് കാണരുത്.നിങ്ങളുടെ കഴിവ് പ്രതിജ്ഞ, സമര്‍പ്പണം അതൊക്കെയാണ് ഭാവി ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തി. നിങ്ങലെ പോലെ കഴിവും നൈപുണ്യവും വലിയ സ്വപ്‌നങ്ങളുമുള്ള ചെറുപ്പക്കാരുമായി വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍  സംവദിക്കാന്‍ ലഭിച്ച അവസരം എനിക്ക് അഭിമാനത്തിനു വക നല്‍കുന്നു. വിശ്വകര്‍മ്മ ദേവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് തുടര്‍ന്നും ഉണ്ടാകട്ടെ. നിങ്ങളുടെ നൈപുണ്യം വികസിക്കട്ടെ വ്യാപിക്കട്ടെ. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍.

-ND-



(Release ID: 1860155) Visitor Counter : 124