രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഓണത്തിന്റെ  തലേന്ന്  രാഷ്ട്രപതിയുടെ ആശംസകൾ

प्रविष्टि तिथि: 07 SEP 2022 5:05PM by PIB Thiruvananthpuram



ന്യൂ ഡൽഹി :  സെപ്റ്റംബർ 7, 2022

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഓണത്തിന്റെ തലേന്ന് എല്ലാ സഹ പൗരന്മാർക്കും  തന്റെ ആശംസകൾ നേർന്നു. രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു, “ഓണത്തിന്റെ ഈ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ സഹപൗരന്മാർക്കും, പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകളും നന്മകളും  നേരുന്നു.


വിളവെടുപ്പിന്റെ അടയാളമായി ആഘോഷിക്കുന്ന ഓണം, നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കാനും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമാണ്. കേരളത്തിലെ ജനങ്ങൾ അവരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിച്ചു പോരുന്നു . പരസ്പര സഹകരണവും സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ ഉത്സവം.

ഈ അവസരത്തിൽ, ഐക്യത്തോടെ പ്രവർത്തിക്കാനും ഇന്ത്യയെ സമ്പന്നവും മഹത്വപൂർണ്ണവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ സംഭാവന നൽകാനും നമുക്ക് പ്രതിജ്ഞയെടുക്കാം".

രാഷ്ട്രപതിയുടെ സന്ദേശം ഹിന്ദിയിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


(रिलीज़ आईडी: 1857514) आगंतुक पटल : 206
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Tamil