ഖനി മന്ത്രാലയം

ഹൈദരാബാദിൽ ഖനി വകുപ്പ് മന്ത്രിമാരുടെ ദ്വിദിന ദേശീയ സമ്മേളനം

Posted On: 06 SEP 2022 11:23AM by PIB Thiruvananthpuram

കൽക്കരി മന്ത്രാലയവും ഖനി മന്ത്രാലയവും 2022 സെപ്റ്റംബർ 9, 10 തീയതികളിൽ ഹൈദരാബാദിൽ ഖനി മന്ത്രിമാരുടെ ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിക്കും. രാജ്യത്തെ ധാതു പര്യവേക്ഷണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഖനന മേഖലയിൽ കേന്ദ്രം കൊണ്ടുവന്ന നയങ്ങളുടെ ഫലപ്രാപ്തി വിശകലനം ചെയ്യുന്നതിനുമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീ റാവസാഹേബ് പാട്ടീൽ ദാൻവെ, കൽക്കരി, ഖനി മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ (ഖനി), ഡിജിഎം/ഡിഎംജി-മാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

ധാതുമേഖലയിൽ സംസ്ഥാന ഗവൺമെൻറ്റുകൾ നേരിടുന്ന പരിമിതികൾ ഉന്നയിക്കുന്നതിനും ഖനി മന്ത്രാലയവും വിവിധ സംസ്ഥാന ഗവൺമെന്റ്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ വേദിയാകും സമ്മേളനം.

കേന്ദ്ര ഗവൺമെന്റ് ഖനനമേഖലയിൽ നടത്തിയ ശ്രമങ്ങളെക്കുറിച്ചും, സംസ്ഥാന ഗവൺമെന്റ്കൾ നാഷണൽ മിനറൽ എക്‌സ്‌പ്ലോറേഷൻ ട്രസ്റ്റ് (എൻഎംഇടി) ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യും. സംസ്ഥാന ഗവൺമെന്റ്കളുടെ അവതരണങ്ങൾ, സംസ്ഥാന ഗവൺമെന്റ്കളുടെ ലേല നടപടികളുടെ തൽസ്‌ഥിതി അവതരിപ്പിക്കൽ, വിജ്ഞാപനം ചെയ്ത സ്വകാര്യ പര്യവേക്ഷണ ഏജൻസികളുമായുള്ള (NPEAs) ആശയവിനിമയം എന്നിവ സമ്മേളനത്തിന്റെ പ്രത്യേകതകളാണ്.

സമ്മേളനത്തിന്റെ രണ്ടാം ദിവസം കൽക്കരി മന്ത്രാലയം, കൽക്കരി മേഖലയിലെ പരിഷ്‌കാരങ്ങളും അവയുടെ സ്വാധീനവും കൽക്കരി ഖനന പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ, കൽക്കരി ചരക്ക് നീക്കം എന്നിവയിലെ സമീപനങ്ങൾ പ്രദർശിപ്പിക്കും. ഇതിനകം അനുവദിച്ച കൽക്കരി ഖനികളുടെ പ്രവർത്തനക്ഷമതയും അവയുടെ തൽസ്ഥിതിയും മറ്റൊരു ചർച്ചാ വിഷയമായിരിക്കും.

 

***



(Release ID: 1857086) Visitor Counter : 129