വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ‘നാളത്തെ 75 സർഗാത്മക മനസുകൾ’ എന്നതിലേക്ക് എൻട്രികൾ ക്ഷണിച്ചു

Posted On: 05 SEP 2022 5:17PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ‘നാളത്തെ 75 സർഗാത്മക മനസുകൾ’ എന്നതിലേക്ക് എൻട്രികൾ ക്ഷണിച്ചു. ചലച്ചിത്രനിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള യുവ സർഗ്ഗാത്മക പ്രതിഭകളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഗോവയിൽ നടക്കുന്ന ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ വാർഷിക പ്ലാറ്റ്‌ഫോമാണ് ഈ വിഭാഗം.

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി 2021-ൽ ആരംഭിച്ച ഈ സംരംഭം അതിന്റെ രണ്ടാം വർഷത്തിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ പ്രതീകമായാണ് അത്രയും എണ്ണം ചലച്ചിത്രപ്രവർത്തകർ അംഗീകരിക്കപ്പെടുന്നത്.

 ഇന്ത്യയുടെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ പതിപ്പിന് മുന്നോടിയായി നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സർഗ്ഗാത്മക പ്രതിഭകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അവരുടെ എൻട്രികളുടെ അടിസ്ഥാനത്തിൽ 75 പേരെ ഒരു പ്രമുഖ ജൂറി തിരഞ്ഞെടുക്കുകയും ചെയ്യും. ഈ പരിപാടി, വളർന്നുവരുന്ന യുവ ചലച്ചിത്ര നിർമ്മാതാക്കളെ തിരിച്ചറിയുകയും ഗോവയിലെ ഐഎഫ്എഫ്ഐയുടെ സമയത്ത് ദേശീയ, അന്തർദേശീയ ചലച്ചിത്ര നിർമ്മാതാക്കളിൽ നിന്ന് അവർക്ക്  പഠിക്കാനും സംവദിക്കാനും ഒരു വേദി ഒരുക്കി നൽകുകയും ചെയ്യുന്നു.

ആഗോളതലത്തിൽ ഒരു പ്രധാന ഫിലിം ഫെസ്റ്റിവലിൽ, ഒരു മത്സരത്തിലൂടെ ഏറ്റവും കൂടുതൽ യുവ സർഗാത്മക പ്രതിഭകളെ തിരഞ്ഞെടുക്കുന്ന തരത്തിലുള്ള ഒരേ ഒരു സംരംഭമാണിത്.  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായ ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ യുവ പ്രതിഭകൾക്ക് ഒരു പ്ലാറ്റ്ഫോം നൽകുന്നതിനും മാധ്യമ, വിനോദ മേഖലകളിലെ പ്രമുഖരുമായി ബന്ധിപ്പിക്കുന്നതിനുമായാണ് 2021-ൽ ഈ ആശയം രൂപീകരിച്ചത്.

ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന വേളയിൽ, തിരഞ്ഞെടുത്ത '75 സർഗാത്മക പ്രതിഭകൾക്ക്, സിനിമയിലെ മഹാരഥൻമാർ നേതൃത്വം നൽകുന്ന ശില്പശാലകൾ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. കൂടാതെ, ടീം അടിസ്ഥാനത്തിൽ 53 മണിക്കൂറിനുള്ളിൽ ഒരു ഹ്രസ്വചിത്രം നിർമ്മിക്കുന്നതിനുള്ള ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിനും അവസരമുണ്ടാകും. ഹ്രസ്വ ചിത്രത്തിലെ പ്രമേയം ആസാദി കാ അമൃത് മഹോത്സവത്തിന്റെ അന്തസത്ത അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതിൽ അവരുടെ ഇന്ത്യ@100 എന്ന ആശയം ഓരോ ടീമും പ്രദർശിപ്പിക്കും. ഈ സംരംഭത്തിന്റെ പ്രോഗ്രാമിംഗ് പങ്കാളിയായ ഷോർട്ട്‌സ് ടിവിയുമായി കൂടിയാലോചിച്ച്, തിരഞ്ഞെടുത്ത യുവ പ്രതിഭകളെ ഏഴ് ടീമുകളുടെ ഭാഗമാക്കും. ഏഴ് ടീമുകൾ നിർമ്മിക്കുന്ന സിനിമകൾക്ക് 2022 നവംബർ 24-ന് IFFI-യിൽ തീയറ്റർ പ്രദർശനം ഉണ്ടായിരിക്കും. തുടർന്ന് മത്സരത്തിൽ വിജയിക്കുന്ന സിനിമയെ അവാർഡ് ദാന ചടങ്ങിൽ ആദരിക്കും.

എൻട്രികൾ 2022 സെപ്റ്റംബർ 05 മുതൽ 2022 സെപ്റ്റംബർ 23 വരെ https://www.iffigoa.org/creativeminds എന്നതിൽ സമർപ്പിക്കാവുന്നതാണ്.

**********************************************************

RRTN



(Release ID: 1856866) Visitor Counter : 154