രാഷ്ട്രപതിയുടെ കാര്യാലയം

നാല് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാ പത്രങ്ങൾ സമർപ്പിച്ചു

Posted On: 26 AUG 2022 12:21PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 26, 2022

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നാല് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗ്യതാ പത്രങ്ങൾ സ്വീകരിച്ചു. ഇന്ന് (ഓഗസ്റ്റ് 26, 2022) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇക്വഡോർ, സൊമാലിയ, ജർമ്മനി, സുരിനാം എന്നിവിടങ്ങളിലെ സ്ഥാനപതികൾ ആണ് രാഷ്ട്രപതിക്ക് തങ്ങളുടെ യോഗ്യത പത്രങ്ങൾ സമർപ്പിച്ചത്.  

യോഗ്യത പത്രങ്ങൾ സമർപ്പിച്ചത് ഇവരാണ്:

1. H.E. ഫ്രാൻസിസ്കോ ടിയോഡോറോ മാൽഡൊനാഡോ ഗുവേര, ഇക്വഡോർ റിപ്പബ്ലിക്കിന്റെ നയതന്ത്ര  പ്രതിനിധി

2. H.E. അഹമ്മദ് അലി ദാഹിർ, ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ നയതന്ത്ര പ്രതിനിധി

3. H.E. ഡോ ഫിലിപ്പ് അക്കർമാൻ, ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ നയതന്ത്ര പ്രതിനിധി

4. H.E. അരുൺകോമർ ഹാർഡിയൻ, റിപ്പബ്ലിക് ഓഫ് സുരിനാമിന്റെ നയതന്ത്ര പ്രതിനിധി

RRTN/SKY

****



(Release ID: 1854650) Visitor Counter : 153