ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജന്മാഷ്ടമിയുടെ തലേന്ന് രാജ്യത്തിന് ആശംസകൾ നേർന്ന് ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 18 AUG 2022 5:03PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ജനങ്ങൾക്ക് ജന്മാഷ്ടമി തലേന്ന് ആശംസകൾ നേർന്നു. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു:

“ജന്മാഷ്ടമിയുടെ ശുഭകരമായ അവസരത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് എന്റെ ഊഷ്മളമായ ആശംസകളും നന്മകളും ഞാൻ അറിയിക്കുന്നു.

ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന ജന്മാഷ്ടമി ഭക്തർക്ക് വലിയ ആത്മീയ പ്രാധാന്യമുള്ളതാണ്. അധർമ്മത്തിനെതിരെ ധർമ്മത്തിന്റെ വിജയത്തിലുള്ള നമ്മുടെ വിശ്വാസം ജന്മാഷ്ടമി വീണ്ടും ഉറപ്പിക്കുന്നു.

ദിവ്യസ്‌നേഹത്തിന്റെയും പരമമായ സൗന്ദര്യത്തിന്റെയും ശാശ്വതമായ സന്തോഷത്തിന്റെയും പ്രതിരൂപമാണ് ശ്രീകൃഷ്ണൻ. ഭഗവദ് ഗീതയിലെ അദ്ദേഹത്തിന്റെ കാലാതീതമായ ഉപദേശങ്ങൾ മനുഷ്യരാശിക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാണ്.

 

ഈ ജന്മാഷ്ടമി നമ്മുടെ ജീവിതത്തിൽ സമാധാനവും ഐക്യവും സന്തോഷവും കൊണ്ടുവരട്ടെ.”
 
****************************************************
RRTN

( റിലീസ് ഐ.ഡി: 1852913) സന്ദര്‍ശക കൗണ്ടര്‍ : 154
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil