രാഷ്ട്രപതിയുടെ കാര്യാലയം
ജന്മാഷ്ടമിയുടെ തലേന്ന് രാഷ്ട്രപതിയുടെ ആശംസകൾ.
Posted On:
18 AUG 2022 4:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 18 , 2022
രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു ജന്മാഷ്ടമിയുടെ തലേന്ന് എല്ലാ പൗരന്മാർക്കും തന്റെ ആശംസകൾ അറിയിച്ചു.
ജന്മാഷ്ടമിയുടെ ഈ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ സഹ പൗരന്മാർക്കും ഊഷ്മളമായ ആശംസകൾ നേരുന്നതായി രാഷ്ട്രപതി, സന്ദേശത്തിൽ പറഞ്ഞു.
ഭഗവാൻ കൃഷ്ണന്റെ ജീവിതത്തിലും ബോധനത്തിലും ക്ഷേമത്തിന്റെയും നന്മയുടെയും സന്ദേശം അടങ്ങിയിരിക്കുന്നു . അദ്ദേഹം "നിഷ്കാമ കർമ്മ" എന്ന ആശയം പ്രചരിപ്പിക്കുകയും 'ധർമ്മ' പാതയിലൂടെ നേടുന്ന പരമമായ സത്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു.
നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയുടെ പാത പിന്തുടരാൻ ഈ ജന്മാഷ്ടമി ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ കുറിച്ചു
(Release ID: 1852898)
Visitor Counter : 140