വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

ഉഡാൻ പദ്ധതി 5 വർഷം വിജയകരമായി പൂർത്തിയാക്കി

Posted On: 17 AUG 2022 3:22PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 17, 2022  

കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രധാന പ്രാദേശിക കണക്റ്റിവിറ്റി (RCS) പദ്ധതിയായ UDAN (ഉഡേ ദേശ് കാ ആം നാഗരിക്) 5 വർഷം വിജയകരമായി പൂർത്തിയാക്കി. 2017 ഏപ്രിൽ 27-നാണ് പദ്ധതിയുടെ ഭാഗമായ ആദ്യ വിമാനയാത്ര പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 2,3 നിര നഗരങ്ങളിൽ മെച്ചപ്പെട്ട വ്യോമയാന അടിസ്ഥാന സൗകര്യവും എയർ കണക്റ്റിവിറ്റിയും സ്ഥാപിച്ചുകൊണ്ട് സാധാരണ പൗരന്റെ അഭിലാഷങ്ങൾ നിറവേറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2014-ൽ 74 എയർപോർട്ടുകൾ മാത്രമായിരുന്നു പ്രവർത്തനക്ഷമമായിട്ടുണ്ടായിരുന്നത്. ഉഡാൻ പദ്ധതി കാരണം ഇവയുടെ എണ്ണം ഇപ്പോൾ 141 ആയി ഉയർന്നു. 58 എയർപോർട്ടുകൾ, 8 ഹെലിപോർട്ടുകൾ, 2 വാട്ടർ എയറോഡ്രോമുകൾ എന്നിവ ഉൾപ്പെടുന്ന 68 താരതമ്യേന കുറഞ്ഞ പ്രവർത്തനം ഉണ്ടായിരുന്ന കേന്ദ്രങ്ങൾ  ഈ പദ്ധതിക്ക് കീഴിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഉഡാൻ പദ്ധതിക്ക് കീഴിൽ 425 പുതിയ റൂട്ടുകൾ ആരംഭിച്ചതോടെ, 29-ലധികം സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി ലഭ്യമാണ്.  2022 ഓഗസ്റ്റ് 4 വരെയുള്ള കണക്കുകൾ പ്രകാരം, ഒരു കോടിയിലധികം യാത്രക്കാർ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്. പ്രാദേശിക വിമാനക്കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വേദിയും ഈ പദ്ധതി നൽകിയിട്ടുണ്ട്.

ഉഡാന് കീഴിൽ 220 കേന്ദ്രങ്ങൾ (വിമാനത്താവളങ്ങൾ/ഹെലിപോർട്ടുകൾ/വാട്ടർ എയറോഡ്രോമുകൾ) 2026-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. രാജ്യത്തെ വ്യോമ കണക്റ്റിവിറ്റി ഇല്ലാത്ത 1000 കേന്ദ്രങ്ങളെ ഇത് ബന്ധിപ്പിക്കും.ഉഡാനിനു കീഴിൽ 156 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നതിന് 954 റൂട്ടുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്.

 

കേരളത്തിൽ, 18 ആർസിഎസ് റൂട്ടുകളും 1 ആർസിഎസ് എയർപോർട്ടും (കണ്ണൂർ) ഉഡാനിനു കീഴിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
 
 
RRTN/SKY

(Release ID: 1852608) Visitor Counter : 350