ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ഫണ്ടുകൾ സമയബന്ധിതമായി വിനിയോഗിക്കണമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോട് അഭ്യർത്ഥിച്ചു

Posted On: 16 AUG 2022 3:01PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 16, 2022

ദേശീയ ആരോഗ്യ ദൗത്യം (NHM), എമർജൻസി കോവിഡ് റെസ്‌പോൺസ് പാക്കേജ് (ECRP)-II-ന് കീഴിലുള്ള വിവിധ പദ്ധതികൾ, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM), 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള മുൻനിര പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി വിർച്യുലായി സംവദിച്ചു. അമൃത് മഹോത്സവത്തിന് കീഴിൽ കൊവിഡ് വാക്സിനേഷന്റെ മുൻകരുതൽ ഡോസ്‌ വിതരണം ഉൾപ്പെടെ ദേശീയ കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്തു.

ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാർ, ശ്രീമതി വീണാ ജോർജ്ജ് (കേരളം) ഉൾപ്പെടെയുള്ള സംസ്ഥാന ആരോഗ്യ മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളിലുടനീളമുള്ള അടിയന്തര ആരോഗ്യ പരിചരണ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുള്ള പദ്ധതികളുടെ പുരോഗതിയും ഇതിനായി സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വിനിയോഗത്തിന്റെ വേഗത അവലോകനം ചെയ്യുന്നതിനും കൂട്ടുന്നിതിനുമായാണ് യോഗം ചേർന്നത്. ഇത്തരത്തിൽ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗ പരമ്പര നടത്തി വരുന്നുണ്ട്.

ചില സംസ്ഥാനങ്ങളിൽ കേന്ദ്ര ഫണ്ടിന്റെ വിനിയോഗം കുറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച ഡോ. മൻസുഖ് മണ്ഡവിയ, ധനസഹായത്തിന്റെ കുറഞ്ഞ വിനിയോഗം സംബന്ധിച്ച് കേന്ദ്രം അവലോകനം ചെയ്യുന്നതിനുപകരം, സംസ്ഥാനങ്ങൾ അവരുടെ പ്രകടനം മെച്ചപ്പെടുത്തണമെന്നും ആരോഗ്യ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം തേടണമെന്നും അഭിപ്രായപ്പെട്ടു.  ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുന്നതിനായി വിവിധ ഇളവുകൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ECRP-II- പാക്കേജ് 2022 ഡിസംബർ വരെ ലഭ്യമായതിനാൽ അതിനു കീഴിലുള്ള ഫണ്ടുകൾ ഉടൻ ഉപയോഗിക്കണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ആരോഗ്യ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഭൗതികവും സാമ്പത്തികവുമായ പുരോഗതി സൂചിപ്പിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും ഡോ മാണ്ഡവ്യ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

കോര്‍ബെവാക്‌സ് വാക്‌സിന്റെ ഹെറ്ററോളഗസ് (heterologous) മുൻകരുതൽ ഡോസിന്റെ ലഭ്യത സംബന്ധിച്ച് വ്യാപകമായി പ്രചാരണം നടത്താനും  പൊതു സ്ഥലങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഡോ. മാണ്ഡവ്യ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടു. ഇന്നുവരെ, 12.36 കോടി മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്.

 

വാക്‌സിനുകളുടെ ഉപയോഗക്ഷമത കാലഹരണപ്പെടാതിരിക്കാൻ എല്ലാ വാക്‌സിൻ ഡോസുകളും FEFO (ഫസ്റ്റ് എക്‌സ്‌പയറി ഫസ്റ്റ് ഔട്ട്) തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
 
**********************************************
 
RRTN


(Release ID: 1852292) Visitor Counter : 132