ജൽ ശക്തി മന്ത്രാലയം
നാലാമത് ദേശീയ ജല പുരസ്കാരത്തിനുള്ള അപേക്ഷകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ (www.awards.gov.in) ആരംഭിച്ചു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 15
Posted On:
05 AUG 2022 2:03PM by PIB Thiruvananthpuram
ജലവിഭവ, നദി വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ്, ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ദേശീയ ജല പുരസ്കാരത്തിനുള്ള അപേക്ഷകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ ആരംഭിച്ചു. എല്ലാ അപേക്ഷകളും രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിലൂടെ (www.awards.gov.in) ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് ഈ പോർട്ടലോ ഈ വകുപ്പിന്റെ വെബ്‌സൈറ്റോ (www.jalshakti-dowr.gov.in) നോക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 15 ആണ്.
സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സ്കൂൾ, വ്യവസായസ്ഥാപനം, സർക്കാരിതര സംഘടന, ജല ഉപഭോക്തൃ സംഘടനകൾ തുടങ്ങി ജല സംരക്ഷണം, പരിപാലനം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഏതൊരു സ്ഥാപനത്തിനും അപേക്ഷിക്കാൻ അർഹതയുണ്ട്.
'മികച്ച സംസ്ഥാനം', 'മികച്ച ജില്ല' എന്നീ വിഭാഗങ്ങളിലെ വിജയികളെ ട്രോഫിയും പ്രശസ്തി പത്രവും നൽകി അനുമോദിക്കും. ബാക്കിയുള്ള വിഭാഗങ്ങളിൽ വിജയികൾക്ക് ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് പ്രൈസും നൽകും. 1, 2, 3 റാങ്ക് ജേതാക്കൾക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്.
2018 മുതലാണ് ദേശീയ ജല പുരസ്കാരം നൽകി തുടങ്ങിയത്.
RRTN
***
(Release ID: 1848763)
Visitor Counter : 208