സാംസ്‌കാരിക മന്ത്രാലയം

20 ഗോത്ര വർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകളെക്കുറിച്ചുള്ള മൂന്നാമത്തെ കോമിക് പുസ്തകം സാംസ്കാരിക മന്ത്രാലയം പുറത്തിറക്കി

Posted On: 04 AUG 2022 2:38PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 04, 2022
 

20 ഗോത്ര വർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകളെക്കുറിച്ചുള്ള മൂന്നാമത്തെ കോമിക് പുസ്തകം ഓഗസ്റ്റ് 2 ന് ന്യൂ ഡൽഹിയിൽ നടന്ന തിരംഗ ഉത്സവ് ആഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പുറത്തിറക്കി.
 

ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, പാർലമെന്ററി കാര്യ-സാംസ്കാരിക സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, വിദേശകാര്യ സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖി എന്നിവർ പങ്കെടുത്തു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ തങ്ങളുടെ ഗോത്രങ്ങളെ പ്രചോദിപ്പിക്കുകയും ജീവൻ വെടിയുകയും ചെയ്ത ധീരരായ ചില സ്ത്രീ-പുരുഷന്മാരുടെ ത്യാഗങ്ങളെ ഈ കഥാസമാഹാരം അനുസ്മരിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക മന്ത്രാലയം, അധികം അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര നായകന്മാരുടെ പരമമായ ത്യാഗത്തെയും ദേശസ്‌നേഹത്തെയും കുറിച്ച് യുവാക്കളിലും കുട്ടികളിലും അവബോധം സൃഷ്ടിക്കുന്നതിനായി അമർ ചിത്ര കഥയുമായി (എസികെ) സഹകരിച്ച് 75 സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ചിത്ര പുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു.

ഇന്ത്യയിലെ 20 വാഴ്ത്തപ്പെടാത്ത ധീര വനിതകളെക്കുറിച്ചുള്ള ആദ്യത്തെ എസികെ കോമിക് പുസ്തകവും ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 സ്ത്രീകളുടെ കഥകളെക്കുറിച്ചുള്ള രണ്ടാമത്തെ കോമിക് പുസ്തകവും നേരത്തെ പുറത്തിറങ്ങിയിരുന്നു.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വാഴ്ത്തപ്പെടാത്ത നായകന്മാരായ,  താഴെ പറയുന്ന ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള കഥകളാണ് ഈ കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്:

- പഹാഡിയ ഗോത്രത്തിൽപ്പെട്ട തിൽക മാഞ്ചി

- ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പഴശ്ശിരാജ നടത്തിയ യുദ്ധത്തിന്റെ അമൂല്യമായ ഭാഗമായിരുന്നു കുറിച്യർ ഗോത്രത്തിലെ തലക്കൽ ചന്തു. അദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു

- ഒറോൺ ഗോത്രത്തിലെ ബുധു ഭഗത്

- ഖാസി തലവനായിരുന്ന തിരോട്ട് സിംഗ്

- മഹാദേവ് കോലി ഗോത്രത്തിൽ പെട്ട രഘോജി ഭാൻഗ്രേ

- സന്താൽ സമുദായത്തിൽ നിന്നുള്ള സിദ്ദുവും കൻഹു മുർമുവും

- ഖോണ്ട് ഗോത്രത്തിലെ റെൻഡോ മാഞ്ചിയും ചക്ര ബിസോയിയും.

- ഖാർവാർ ഗോത്രത്തിലെ ഭോഗ്ത വംശത്തിൽപ്പെട്ട നിലാമ്പറും പീതാംബറും

- ഗോണ്ട് ഗോത്രത്തിലെ രാംജി ഗോണ്ട്

- ഖരിയ ഗോത്രത്തിലെ തെലങ്ക ഖരിയ

- മധ്യ പ്രവിശ്യകളിലെ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന താന്തിയ ഭിൽ

- മണിപ്പൂരിലെ മേജർ പവോന ബ്രജബാസി

- മുണ്ട ഗോത്രത്തിലെ ബിർസ മുണ്ട.

- അരുണാചൽ പ്രദേശിലെ ആദി ഗോത്രത്തിലെ മത്മൂർ ജമോഹ്

- ഓറോൺ ഗോത്രത്തിലെ താന ഭഗത്

- തേയിലത്തോട്ട സമൂഹത്തിലെ മാലതി മേം

- ഭുയാൻ ഗോത്രത്തിൽപ്പെട്ട ലക്ഷ്മൺ നായിക്

- ലെപ്ച ഗോത്രത്തിലെ ഹെലൻ ലെപ്ച

 

- പുലിമയ ദേവി പോദാർ
 
RRTN/SKY
 
****


(Release ID: 1848372) Visitor Counter : 280