രാജ്യരക്ഷാ മന്ത്രാലയം

അറ്റ്ലാന്റിക്കിൽ ഇന്തോ - ഫ്രഞ്ച് നാവികാഭ്യാസം

Posted On: 01 AUG 2022 11:55AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 1, 2022

രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ നിന്നും ഏറെ അകലെയുള്ള വിദേശ വിന്യാസത്തിൽ ഭാഗഭാക്കായ ഐഎൻഎസ് തർകഷും, ഫ്രഞ്ച് നാവിക കപ്പലുകളും, 2022 ജൂലൈ 29, 30 തീയതികളിൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മാരിടൈം പാർട്ണർഷിപ്പ് അഭ്യാസത്തിൽ (MPX) പങ്കെടുത്തു.

തർകഷും ഫ്രഞ്ച് നാവിക കപ്പൽ  FNS Somme യും വിവിധ നാവിക പ്രകടനങ്ങളിൽ പങ്കെടുത്തു. തുടർന്ന് സമുദ്ര നിരീക്ഷണ വിമാനമായ ഫാൽക്കൺ 50-നൊപ്പമുള്ള സംയുക്ത വ്യോമാഭ്യാസം, മിസൈൽ പരീക്ഷണങ്ങൾ, വ്യോമ പ്രതിരോധ അഭ്യാസങ്ങൾ തുടങ്ങിയവയും നടന്നു.

ഈ വിജയകരമായ ഉപരിതല-വ്യോമ അഭ്യാസങ്ങൾ രണ്ട് നാവികസേനകൾക്കിടയിൽ നിലനിൽക്കുന്ന ഉന്നതമായ പ്രൊഫഷണലിസവും പരസ്പര്യവും സൂചിപ്പിക്കുന്നു.

 
 
RRTN/SKY
 


(Release ID: 1846924) Visitor Counter : 178