രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനം

Posted On: 22 JUL 2022 1:33PM by PIB Thiruvananthpuram

സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടില്ല. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്‌കൂളുകൾക്ക് ഒരു പങ്കുമില്ല. സന്നദ്ധ സംഘടനകൾ/സ്വകാര്യ സ്‌കൂളുകൾ/സംസ്ഥാന ഗവൺമെൻറ്റുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സ്‌കൂളുകൾക്കും ഈ പദ്ധതി ലഭ്യമാണ്. അപേക്ഷിക്കുന്ന സ്‌കൂളുകൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ/സ്വകാര്യ-സംസ്ഥാന സർക്കാർ സ്‌കൂളുകൾ തുടങ്ങിയവ സൈനിക് സ്കൂൾ സൊസൈറ്റിയുമായി കരാർ ഒപ്പിടുകയും വേണം.

രാജ്യത്തെ ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ ജില്ലകളെയും ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായുധ സേന റിക്രൂട്ട്‌മെന്റ് റാലികൾ നടത്തുന്നത്.

ഇന്ന് ലോക്‌ സഭയിൽ ശ്രീ അരുൺ കുമാർ സാഗറിനും മറ്റ് എം പി മാർക്കും രേഖാമൂലം നൽകിയ മറുപടിയിലാണ് രാജ്യ രക്ഷ സഹ മന്ത്രി ശ്രീ അജയ് ഭട്ട് ഈ വിവരം വ്യക്തമാക്കിയത്.

****


(Release ID: 1843892)