ആഭ്യന്തരകാര്യ മന്ത്രാലയം

'ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമാകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു

Posted On: 22 JUL 2022 12:19PM by PIB Thiruvananthpuram

ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ത്രിവർണ പതാക ഉയർത്തിക്കൊണ്ട്, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച 'ഹർ ഘർ തിരംഗ' പരിപാടിയിൽ  അണിചേരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തു.

നമ്മുടെ ദേശീയ പതാക ഓരോ ഇന്ത്യക്കാരനെയും ഒന്നിപ്പിക്കുക മാത്രമല്ല, രാഷ്ട്രത്തോടുള്ള അവരുടെ ആത്മാർപ്പണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ശ്രീ അമിത് ഷാ ട്വീറ്റു ചെയ്തു. 1947 ജൂലൈ 22 നാണ് ഇന്നത്തെ രൂപത്തിലുള്ള ത്രിവർണ്ണ പതാക, ദേശീയ പതാകയായി സ്വീകരിക്കാനുള്ള പ്രഖ്യാപനം ഉണ്ടായത്.

ഈ പരിപാടിയിലൂടെ രാജ്യത്തെ 20 കോടിയോളം വീടുകളിൽ ത്രിവർണ പതാക ഉയർത്തുമെന്നും ഇത് പൗരന്മാരിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ ദേശസ്‌നേഹത്തിന്റെ ജ്വാല കൂടുതൽ പ്രകാശിപ്പിക്കാൻ സഹായിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. യുവാക്കൾക്ക് ത്രിവർണ പതാകയോടുള്ള ആദരവും അടുപ്പവും വർദ്ധിപ്പിക്കാനും സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര വ്യക്തികളുടെ ത്യാഗത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും ഇതിലൂടെ നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

 

https://harghartiranga.com
 
***********************************************************


(Release ID: 1843769) Visitor Counter : 154