നിതി ആയോഗ്
ഇന്ത്യ ഇന്നൊവേഷൻ സൂചികയുടെ മൂന്നാം പതിപ്പ് നാളെ പുറത്തിറക്കും
Posted On:
20 JUL 2022 9:10AM by PIB Thiruvananthpuram
ഇന്ത്യ ഇന്നൊവേഷൻ സൂചികയുടെ മൂന്നാം പതിപ്പ്, നീതി ആയോഗ് 2022 ജൂലൈ 21 ന് നിതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. ഇന്ത്യ ഇന്നൊവേഷൻ സൂചിക 2021, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നിതി ആയോഗ് വൈസ് ചെയർമാൻ ശ്രീ സുമൻ ബെറി പ്രകാശനം ചെയ്യും.
ഇന്ത്യ ഇന്നൊവേഷൻ സൂചിക 2021 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിസമയത്തു, പ്രതിരോധവും പ്രതിസന്ധി നേരിടുന്നതിനുള്ള നൂതനാശയ സമീപനവും ഇന്ത്യയുടെ പുനരുജ്ജീവനത്തിന് സഹായിച്ചു. ഉപ-ദേശീയ തലത്തിൽ നൂതനാശയ ശേഷിയും ആവാസവ്യവസ്ഥയും ഇത് വഴി പരിശോധിച്ചു. പ്രതിസന്ധി പരിഹാരത്തിൽ ഊന്നിയുള്ള നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച സമീപകാല ഘടകങ്ങളും ഉത്തേജകങ്ങളും ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സിന്റെ (ജിഐഐ) ചട്ടക്കൂടിനെ ആസ്പദമാക്കി രാജ്യത്തെ നൂതനാശയങ്ങളുടെ വിശകലനത്തിന്റെ വ്യാപ്തി ശക്തിപ്പെടുത്തുന്നതാണ് മൂന്നാം പതിപ്പ്. മുൻ പതിപ്പിൽ ഉപയോഗിച്ച 36 സൂചകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 66 സവിശേഷ സൂചകങ്ങൾ അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യയിലെ നൂതനാശയ പ്രകടനം അളക്കുന്നതിനുള്ള കൂടുതൽ സൂക്ഷ്മവും സമഗ്രവുമായ കാഴ്ചപ്പാടാണ് പുതിയ ചട്ടക്കൂട് അവതരിപ്പിക്കുന്നത്. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അവയുടെ പ്രകടനം
ഫലപ്രദമായി താരതമ്യം ചെയ്യാൻ, 17 'പ്രധാന സംസ്ഥാനങ്ങൾ', 10 'വടക്ക്-കിഴക്ക്, മലയോര സംസ്ഥാനങ്ങൾ', 9 'കേന്ദ്രഭരണ പ്രദേശങ്ങളും നഗര സംസ്ഥാനങ്ങളും (City States)' എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഇന്ത്യ ഇന്നൊവേഷൻ സൂചിക 2021ൽ നൂതനാശയ ചാലകങ്ങളുടെ വിശദമായ വിശകലനത്തിനായി പ്രത്യേക വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് അവരുടെ സ്ഥാനവും 2020-ലെ സൂചികയിലെ റാങ്കിംഗിൽ നിന്നുള്ള മാറ്റത്തിന് കാരണമായ ഘടകങ്ങളും വിലയിരുത്താൻ കഴിയും.
(Release ID: 1843189)
Visitor Counter : 349