നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

നീതിന്യായ മേഖലയിലെ സഹകരണത്തിന് മാലദ്വീപിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 20 JUL 2022 2:32PM by PIB Thiruvananthpuram

നീതിന്യായ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും മാലദ്വീപ് റിപ്പബ്ലിക്കിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷനും തമ്മില്‍ ധാരണാപത്രം (എം.ഒ.യു) ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നീതിന്യായ മേഖലയിലെ സഹകരണത്തിന് ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ഒപ്പുവെക്കുന്ന എട്ടാമത്തെ ധാരണാപത്രമാണിത്.

ഈ ധാരണാപത്രം കോടതികളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനായി വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു വേദി പ്രദാനം ചെയ്യും. അതോടൊപ്പം ഇരു രാജ്യങ്ങളിലേയും ഐ.ടി കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് ഒരുപോലെ വളര്‍ച്ചാ സാദ്ധ്യതയുള്ള മേഖലയാകുകയും ചെയ്യും.

സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അടുത്ത ബന്ധം വിവിധതലങ്ങളില്‍ ബലപ്പെട്ടിട്ടുമുണ്ട്. നിയമ-നീതി മേഖലയിലെ സഹകരണം സംബന്ധിച്ച ഈ കരാര്‍ ഒപ്പുവെക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് കൂടുതല്‍ ഉത്തേജനം ലഭിക്കും. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നീതിന്യായ, മറ്റ് നിയമ മേഖലകളിലെ അറിവും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാന്‍ മാത്രമല്ല, 'അയല്‍പക്കം ആദ്യം' എന്ന നയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കും.

--ND--


(Release ID: 1843045) Visitor Counter : 158