പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാംപൂർ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 17 JUL 2022 1:48PM by PIB Thiruvananthpuram

ഉത്തർ പ്രദേശിലെ രാംപൂരിലുണ്ടായ  വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിനിരയായ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. സംസ്ഥാന ഗവണ്മെന്റിന്റെ  മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
 
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ഉത്തർപ്രദേശിലെ റാംപൂരിൽ നടന്ന വാഹനാപകടം അത്യന്തം ദുഃഖകരമാണ്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായവും  സ്ഥലത്തുതന്നെ ചെയ്യുന്നുണ്ട് ."

 
-ND-

(रिलीज़ आईडी: 1842162) आगंतुक पटल : 142
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada