ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ വില്പന സംബന്ധിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് CCPA നൽകുന്ന മാർഗ്ഗനിദ്ദേശങ്ങൾ
Posted On:
14 JUL 2022 4:59PM by PIB Thiruvananthpuram
I
ന്യൂ ഡൽഹി: ജൂലൈ 14, 2022
1945ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളിലെ പട്ടിക ഇ (1)ൽ പ്രതിപാദിച്ചിട്ടുള്ള ചേരുവകൾ അടങ്ങിയ ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ വില്പന സംബന്ധിച്ച് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കായി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) മാർഗ്ഗനിദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യഥാക്രമം രജിസ്റ്റർ ചെയ്ത ആയുർവേദ, സിദ്ധ, യുനാനി ഡോക്ടർമാരുടെ സാധുവായ കുറിപ്പടി പ്ലാറ്റ്‌ഫോമിൽ ഉപയോക്താവ് അപ്‌ലോഡ് ചെയ്‌താൽ മാത്രമേ അത്തരം മരുന്നുകൾ വിൽക്കാനോ വില്പനയ്ക്കുള്ള സൗകര്യം ഒരുക്കാനോ പാടുള്ളൂ എന്ന് മാർഗ്ഗനിദ്ദേശത്തിൽ വ്യക്തമാക്കുന്നു. മെഡിക്കൽ മേൽനോട്ടമില്ലാതെ ഇത്തരം മരുന്നുകൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
1945 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളിലെ, ചട്ടം 161(2) പ്രകാരം, മനുഷ്യന്റെ അസുഖങ്ങൾക്കുള്ള ആന്തരിക ഉപയോഗത്തിനുള്ള പട്ടിക E (1) ൽ വ്യക്തമാക്കിയിട്ടുള്ള പദാർത്ഥം കൊണ്ട് നിർമ്മിച്ച മരുന്നിന്റെ കണ്ടെയ്‌നറിൽ ഇംഗ്ലീഷിലും ഹിന്ദിയിലും "ജാഗ്രത: ഉപയോഗം മെഡിക്കൽ മേൽനോട്ടത്തിൽ മാത്രം" എന്ന് പ്രകടമായി ലേബൽ ചെയ്തത് ആയിരിക്കണം.
മുകളിൽ പറഞ്ഞ മരുന്നുകളുടെ ഉപയോഗം മെഡിക്കൽ മേൽനോട്ടത്തിൽ വേണമെന്നും മെഡിക്കൽ കൺസൾട്ടേഷൻ കൂടാതെ ഓൺലൈനായി വാങ്ങുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചുകൊണ്ട് ആയുഷ് മന്ത്രാലയം 01.02.2016 ന് ഒരു പൊതു അറിയിപ്പ് നൽകിയിട്ടുണ്ട്.
***
(Release ID: 1841711)
Visitor Counter : 222