സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ചലനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ബന്ധിപ്പിക്കല്‍ ലഭ്യമാക്കുന്നതിനായി പുതിയ റെയില്‍ പാതയായ തരംഗ ഹില്‍-അംബാജി-അബു റോഡിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


അംബാജിയിലേക്കുള്ള ബന്ധിപ്പിക്കല്‍ ഈ മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്

നിര്‍ദിഷ്ട പദ്ധതി അംബാജിയിലേയ്ക്ക് നീട്ടിയത് മേഖലയിലെ ജനങ്ങളുടെ സഞ്ചാരം മെച്ചപ്പെടുത്തും

അഹമ്മദാബാദിനും അബു റോഡിനുമിടയില്‍ മറ്റൊരു ബദല്‍പാതയും ഇത് നല്‍കും

നിര്‍മ്മാണ വേളയില്‍ പദ്ധതി നേരിട്ട് ഏകദേശം 40 ലക്ഷം മനുഷ്യദിന തൊഴിലവസരം സൃഷ്ടിക്കും

ഈ പദ്ധതിക്കായി 2798.16 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്, 2026-27 ഓടെ ഇത് പൂര്‍ത്തിയാകും


Posted On: 13 JUL 2022 4:15PM by PIB Thiruvananthpuram

ഗുജറാത്തിനും  രാജസ്ഥാനുമിടയിൽ റെയില്‍വേ മന്ത്രാലയം 2798.16 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ റെയില്‍ പാതയായ തരംഗ ഹില്‍-അംബാജി-അബു റോഡിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.
പുതിയ റെയില്‍പാതയുടെ ആകെ നീളം 116.65 കിലോമീറ്ററാണ്. പദ്ധതി 2026-27ല്‍ പൂര്‍ത്തിയാകും. നിര്‍മ്മാണസമയത്ത് ഏകദേശം 40 ലക്ഷം മനുഷ്യദിനങ്ങളുടെ തൊഴില്‍ പദ്ധതി നേരിട്ട് സൃഷ്ടിക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ നവഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി, പദ്ധതി ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്ന ബന്ധിപ്പിക്കലും    ചലനക്ഷമതയും  മെച്ചപ്പെടുത്തും .
ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നായ അംബാജി പ്രശസ്തമായ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവും ഗുജറാത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന സ്ഥലവും കൂടിയാണ്. ഈ പാതയുടെ നിര്‍മ്മാണം ഈ ലക്ഷക്കണക്കിനുള്ള ഭക്തര്‍ക്ക് സുഗമമായ യാത്രയ്ക്ക് സൗകര്യമൊരുക്കും. മാത്രമല്ല, തരംഗ കുന്നിലെ അജിത്‌നാഥ് ജൈന ക്ഷേത്രം (24 വിശുദ്ധ ജൈന തീര്‍ത്ഥാങ്കരന്മാരില്‍ ഒന്ന്) സന്ദര്‍ശിക്കുന്ന ഭക്തര്‍ക്കും ഈ ബന്ധിപ്പിക്കല്‍ വളരെയധികം പ്രയോജനം ചെയ്യും. തരംഗ ഹില്‍-അംബാജി-അബു റോഡ് എന്നിവയ്ക്കിടയിലുള്ള ഈ പുതിയ റെയില്‍വേ പാത പ്രധാനപ്പെട്ട ഈ രണ്ട് മതപരമായ കേന്ദ്രങ്ങളെയും റെയില്‍വേയുടെ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും.
ഈ പാത കാര്‍ഷിക, പ്രാദേശിക ഉല്‍പന്നങ്ങളുടെ വേഗത്തിലുള്ള ചരക്ക് നീക്കവുംസുഗമമാക്കുകയും ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ മേഖലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചലനക്ഷമത പ്രദാനം ചെയ്യുകയും ചെയ്യും. ഈ പദ്ധതി നിലവിലുള്ള അഹമ്മദാബാദ്-അബു റോഡ് റെയില്‍പാതയ്ക്ക് ബദല്‍ പാതയും ലഭ്യമാക്കും.
നിര്‍ദ്ദിഷ്ട ഇരട്ടിപ്പിക്കലിന്റെ അലൈന്‍മെന്റ് രാജസ്ഥാനിലെ സിരോഹി ജില്ലയിലൂടെയും ഗുജറാത്തിലെ ബനസ്‌കന്ത, മഹേശന ജില്ലകളിലൂടെയുമാണ് കടന്നുപോകുക. പുതിയ റെയില്‍ പാതയുടെ നിര്‍മ്മാണം നിക്ഷേപം ആകര്‍ഷിക്കുകയും മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

-ND-



(Release ID: 1841231) Visitor Counter : 209