റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഇന്ത്യയിൽ നിർമ്മിച്ചതോ ഇറക്കുമതി ചെയ്യുന്നതോ ആയ വിവിധ വിഭാഗങ്ങളിലുള്ള ലൈറ്റ്, മീഡിയം, ഹെവി ഡ്യൂട്ടി മോട്ടോർ വാഹനങ്ങൾ, ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ (FCS) പാലിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

Posted On: 06 JUL 2022 2:22PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ജൂലൈ 06 , 2022  

ലൈറ്റ്, മീഡിയം, ഹെവി ഡ്യൂട്ടി മോട്ടോർ വാഹനങ്ങൾ, ഇന്ധന ഉപഭോഗ മാനദണ്ഡങ്ങൾ (FCS) പാലിക്കുന്നത് സംബന്ധിച്ച കേന്ദ്ര മോട്ടോർ വാഹന ചട്ടം (CMVR) 1989 ലെ ചട്ടം 115 ജി ഭേദഗതി ചെയ്തുകൊണ്ട് ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം 2022 ജൂലൈ 1-ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിൽ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങൾ. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 149-ൽ വ്യക്തമാക്കിയിരിക്കുന്ന  നടപടിക്രമം അനുസരിച്ച് FCS പാലിക്കൽ പരിശോധിക്കേണ്ടതാണ്.

ഈ വിജ്ഞാപനത്തിന് മുമ്പ്, വാർഷിക ഇന്ധന ഉപഭോഗ മാനദണ്ഡം പാലിക്കുന്നത് M1 വിഭാഗത്തിലുള്ള മോട്ടോർ വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു (യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മോട്ടോർ വാഹനം, ഡ്രൈവർ സീറ്റിന് പുറമെ 8 സീറ്റിൽ കൂടാത്തത്) മൊത്തം വാഹന ഭാരം (GVW) 3.5 ടൺ വരെ. FCS-ന് അനുസൃതമായി വാഹനങ്ങളുടെ പരിധി വിപുലീകരിക്കുകയും കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ വിജ്ഞാപനത്തിന് 2023 ഏപ്രിൽ 01 മുതൽ പ്രാബല്യമുണ്ടാകും. വിജ്ഞാപനം വന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ടവരിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.

ഗസറ്റ് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
IE/SKY


(Release ID: 1839602) Visitor Counter : 149