ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 196.62 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.60 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 83,990
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,313 പേര്‍ക്ക്
രോഗമുക്തി നിരക്ക് നിലവില്‍ 98.60%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.81%
Posted On:
23 JUN 2022 9:29AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 196.62 കോടി (1,96,62,11,973) പിന്നിട്ടു. 2,54,44,218 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.60 കോടി യിലധികം (3,60,03,591) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,08,479
രണ്ടാം ഡോസ് 1,00,59,077
കരുതല്‍ ഡോസ് 55,74,660
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,22,546
രണ്ടാം ഡോസ് 1,76,16,144
കരുതല്‍ ഡോസ് 97,92,660
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,60,03,591
രണ്ടാം ഡോസ് 2,17,89,092
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,01,92,784
രണ്ടാം ഡോസ് 4,80,41,520
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,79,89,542
രണ്ടാം ഡോസ് 49,89,67,321
കരുതല്‍ ഡോസ് 22,24,238
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,34,01,364
രണ്ടാം ഡോസ് 19,29,06,294
കരുതല്‍ ഡോസ് 21,99,106
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,72,18,352
രണ്ടാം ഡോസ് 12,04,59,130
കരുതല്‍ ഡോസ് 2,29,46,073
കരുതല്‍ ഡോസ് 4,27,36,737
ആകെ 1,96,62,11,973
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 83,990; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.19% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.60 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,972 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,27,36,027 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,313 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,56,410 പരിശോധനകള്‍ നടത്തി. ആകെ 85.94 കോടിയിലേറെ (85,94,93,387) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.81 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.03 ശതമാനമാണ്.
ND
****
(Release ID: 1836454)
Visitor Counter : 123