വാണിജ്യ വ്യവസായ മന്ത്രാലയം

ഡബ്ല്യൂ ടി ഒ - 12-മത് മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യ നിർണായക നേതൃത്വം വഹിച്ചു: ശ്രീ പിയൂഷ് ഗോയൽ

Posted On: 17 JUN 2022 2:17PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂൺ 17, 2022

ജനീവയിൽ സമാപിച്ച ഡബ്ല്യു ടി ഒ 12-ാമത് മന്ത്രിതല സമ്മേളനം “ഫലാധിഷ്‌ഠിത” വിജയമാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിരന്തരമായ മാർഗ്ഗനിർദേശത്താൽ നയിക്കപെട്ട ഇന്ത്യൻ പ്രതിനിധി സംഘം ഇന്ത്യയുടെയും വികസ്വര രാജ്യങ്ങളുടെയും മുൻഗണനാ വിഷയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ 100 ശതമാനം വിജയിച്ചതായി അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ഇന്ത്യയാണ് നേതൃത്വം ഏറ്റെടുത്തതെന്നും കേന്ദ്രബിന്ദുവായതെന്നും അദ്ദേഹം ജനീവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡബ്ല്യൂ ടി ഒ 12-ാമത് മന്ത്രിതല സമ്മേളനത്തിലെ ഫലങ്ങൾ:

* ഫിഷെറീസ് മേഖലയിൽ, നമ്മുടെ ജലാശയങ്ങളിലും മറ്റിടങ്ങളിലും അനധികൃതമായതും  അനിയന്ത്രിതവുമായ മീൻപിടിത്തം നിയന്ത്രിക്കും. മത്സ്യസമ്പത്ത് പുനഃസ്ഥാപിക്കുന്നതിനായി അമിതമായ മത്സ്യബന്ധന മേഖലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. കൂടാതെ, EEZ അല്ലെങ്കിൽ RFMO-കൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് സബ്‌സിഡികൾ നൽകേണ്ടതില്ല.

* കയറ്റുമതി, വാക്‌സിൻ തുല്യത, ലഭ്യത, താങ്ങാനാവുന്ന വില എന്നിവ TRIPS തീരുമാനം ഉറപ്പാക്കും.  മറ്റെവിടെയെങ്കിലും പേറ്റന്റ് ഉള്ള വാക്സിനുകളുടെ ഉത്പാദനത്തിന് ഒരു രാജ്യത്തിന് അംഗീകാരം നൽകാം, ഇതിന് സമ്മതം ആവശ്യമില്ല, കൂടാതെ കയറ്റുമതിക്ക് ഒരു പരിധിയുമുണ്ടാവില്ല. ഡയഗ്‌നോസ്റ്റിക്‌സ്/തെറാപ്യൂറ്റിക്‌സ് എന്നിവയിൽ 6 മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ഭാവിയിൽ മഹാമാരിയോട് വേഗത്തിലുള്ള പ്രതികരണമുണ്ടാകും. മഹാമാരി കാലയളവിൽ വ്യാപാര തടസ്സങ്ങൾ കുറവായിരിക്കും.

* പരിഷ്കരണ അജണ്ട, ഡബ്ല്യു ടി ഒ-യെ കൂടുതൽ കാര്യക്ഷമവും ചടുലവുമായ ഒരു സ്ഥാപനമാക്കി മാറ്റും. തർക്ക പരിഹാര സംഘടനാ പുനരുജ്ജീവിപ്പിക്കപ്പെടുകയും വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിൽ പ്രതീക്ഷിക്കുന്ന പങ്ക് വഹിക്കുകയും ചെയ്യും. ഈ പരിഷ്കാരം വികസ്വര രാജ്യങ്ങൾക്ക് മികച്ച വ്യാപാര ഫലങ്ങൾ നൽകും. ഡബ്ല്യൂ ടി ഒ പരിഷ്‌കരണ അജണ്ടയിൽ ലിംഗഭേദം, പരിസ്ഥിതി, എം എസ് എം ഇ എന്നിവയെ കുറിച്ച പരാമർശമുണ്ട്.

* ഇ-കൊമേഴ്‌സിൽ, താൽക്കാലിക മൊറട്ടോറിയം അംഗീകരിക്കുമ്പോൾ, മൊറട്ടോറിയത്തെക്കുറിച്ചുള്ള നിർവചനം, വ്യാപ്തി, സ്വാധീനം എന്നിവ ഉൾപ്പെടെയുള്ള ചർച്ചകൾ ശക്തമാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു.

* ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർദ്ധിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നതിനൊപ്പം, വികസ്വര രാജ്യങ്ങളിൽ ഭക്ഷണം ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭക്ഷ്യസുരക്ഷാ പ്രഖ്യാപനം.

 

* വേൾഡ് ഫുഡ് പ്രോഗ്രാം (WFP) സംബന്ധിച്ച് - മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ സുരക്ഷയ്ക്കായി ഡബ്ലിയു എഫ് പി യുടെ വാങ്ങലുകൾക്ക് കയറ്റുമതി നിയന്ത്രണങ്ങൾ ഉണ്ടാകില്ല; എന്നിരുന്നാലും, ആഭ്യന്തര ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകും.
 
RRTN


(Release ID: 1834835) Visitor Counter : 157