ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവിധ ആരോഗ്യ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു

Posted On: 17 JUN 2022 3:04PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 17, 2022

 

ദേശീയ ആരോഗ്യ ദൗത്യം (NHM), എമർജൻസി കോവിഡ് റെസ്‌പോൺസ് പാക്കേജ് (ECRP)-II, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM), 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ & പ്രധാൻ മന്ത്രി നാഷണൽ ഡയാലിസിസ് പ്രോഗ്രാം (PM-NDP)എന്നിവയ്ക്ക് കീഴിലുള്ള ഭൗതികവും സാമ്പത്തികവുമായ പ്രവർത്തന  പുരോഗതി അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ ഇന്ന് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വീഡിയോ കോൺഫറൻസിലൂടെ ഒരു യോഗം  നടത്തി.
 
ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ഇ സി ആർ പി -II പാക്കേജിന് കീഴിലുള്ള വിവിധ പദ്ധതികൾ,പി എം -എബിഎഛ്ഐഎം കീഴിലുള്ള പരിപാടികൾ എന്നിവയുടെ നടത്തിപ്പിന്റെയും ഫണ്ടുകളുടെ വിതരണത്തിന്റെയും സ്ഥിതി, എന്നിവയെക്കുറിച്ചു വിശദമായ അവതരണത്തിലൂടെ സംസ്ഥാനങ്ങളെ/കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു. ദേശീയ ഡയാലിസിസ് പ്രോഗ്രാമിന്റെ പരിധി  100% വിപുലീകരിക്കുന്നതിനും  യോഗം ചർച്ച ചെയ്തു .
 
എൻഎച്ച്എമ്മിന് കീഴിൽ അനുവദിച്ചിട്ടുള്ള ഗവണ്മെന്റ് വിഭവങ്ങൾ വേഗത്തിലാക്കുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എടുത്തുപറഞ്ഞു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആവശ്യമായ ഡോക്യുമെന്റേഷൻ/ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും ഉപയോഗിക്കാത്ത തുകയുടെ റീഫണ്ട് ഉറപ്പാക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട്/ കേന്ദ്ര ഭരണ പ്രദേശങ്ങളോട് അഭ്യർത്ഥിച്ചു. ഈ കൈമാറ്റങ്ങൾ പി എഫ് എം എസ് പോർട്ടലിൽ രേഖപ്പെടുത്താൻ  സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

 

പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലുടനീളം ആരോഗ്യ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ശേഷി വികസിപ്പിക്കുന്നതിനും നിലവിലുള്ളതും ഭാവിയിൽ വന്നേക്കാവുന്നതുമായ  മഹാമാരികൾ /ദുരന്തങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിന് ആരോഗ്യ സംവിധാനങ്ങൾ തയ്യാറാക്കുന്നതിനും ,  2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ 64,180 കോടി രൂപ PM-ABHIM-ന് കീഴിൽ അനുവദിച്ചിട്ടുണ്ട് . ധനസഹായം  വേഗത്തിൽ ലഭിക്കുന്നതിന് , കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്  നിർദ്ദേശങ്ങളും ധാരണാപത്രങ്ങളും എത്രയും പെട്ടെന്ന് അയയ്ക്കണമെന്ന്  സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളോട് അഭ്യർത്ഥിച്ചു.
 

ഇ സി ആർ പി -II പദ്ധതിക്ക്  കീഴിലുള്ള എല്ലാ പ്രവർത്തനങ്ങളും 2022 ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളോട് അഭ്യർത്ഥിച്ചു.

പിഎംഎൻഡിപിയുടെ കീഴിൽ സൗജന്യ ഡയാലിസിസ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന എല്ലാ ഗുണഭോക്താക്കളുടെയും വിശദാംശങ്ങൾ ശേഖരിക്കുന്നതിന് പിഎംഎൻഡിപി പോർട്ടൽ വിപുലമായി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

 

ദേശീയ ആരോഗ്യ ദൗത്യ മിഷൻ ഡയറക്ടർമാരും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
IE


(Release ID: 1834827) Visitor Counter : 213